- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴനാട്ടിൽ കനത്ത മഴ തുടരുന്നു; ആറ് ജില്ലകളിൽ പ്രളയ മുന്നറിയിപ്പ്: 20 ജില്ലകളിൽ റെഡ് അലേർട്ട്
ചെന്നൈ: തമിഴനാട്ടിൽ ഇന്നും കനത്ത മഴ തുടരുന്നു. ചെന്നൈ, ചെങ്കൽപേട്ട, തിരുവള്ളൂർ, കാഞ്ചീപുരം, വില്ലുപുരം ജില്ലകളിലാണ് മഴ തുടരുന്നത്. വ്യാഴാഴ്ച വൈകുന്നേരം വരെ മഴ തുടരാൻ തന്നെയാണ് സാധ്യത.
ആറ് ജില്ലകളിൽ പ്രളയ മുന്നറിയിപ്പ് നൽകി. തൂത്തുക്കുടി, വില്ലുപുരം, തിരുന്നൽവേലി, നാഗപട്ടണം, കൂടല്ലൂർ, ചെങ്കൽപേട്ട ജില്ലകളിലാണ് പ്രളയമുന്നറിയിപ്പ് നൽകിയത്. കനത്ത മഴയുണ്ടാകുമെന്ന പ്രവചനത്തെ തുടർന്ന് തമിഴനാട്ടിലെ 20 ജില്ലകളിൽ റെഡഅലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദമാണ് തമിഴനാട്ടിലെ കനത്ത മഴക്കുള്ള കാരണം.
ചെന്നൈയിലേക്ക് വരുന്നതും പുറപ്പെടുന്നതുമായ എട്ട വിമാനങ്ങൾ റദ്ദാക്കി. ഒമ്പത് ജില്ലകളിൽ ഇന്നും സകൂളുകൾക്ക് അവധിയായിരിക്കും. തമിഴനാട്ടിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ ഇതുവരെ അഞ്ച പേർ മരിച്ചിട്ടുണ്ട. 530 വീടുകൾക്ക് കേടുപാടുണ്ടായി. 1700 പേർ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറുകയും ചെയതിട്ടുണ്ട.