കണ്ണുർ: നവംബർ ഒന്നിന് കേരള പിറവി ദിനത്തിൽ പ്രവേശനോത്സവം നടത്തിയ സ്‌കൂൾ അദ്ധ്യാപികയ്ക്കു കോവിഡ് സ്ഥിരീകരിച്ചതോടെ പത്ത് ദിവസം പിന്നിടുമ്പോൾ അടച്ചു.  അദ്ധ്യാപികയ്ക്ക് കോവിഡ് ബാധിച്ചതോടെ തുറന്നതിന് പിന്നാലെ സ്‌കൂൾ അടച്ചു പൂട്ടുകയായിരുന്നു. മാടായി ഉപജില്ലയിലെ 182 വിദ്യാർത്ഥികൾ പഠിക്കുന്ന വെങ്ങര ഹിന്ദു എൽ പി.സ്‌കൂൾ ആണ് അടച്ചത്. കോവിഡ് കുറഞ്ഞ് വരുന്ന സാഹചര്യം എങ്കിലും ഇത് രക്ഷിതാക്കളിലും ആശങ്കയും ഉളവാക്കിയിട്ടുണ്ട്.

രക്ഷിതാക്കൾ അടക്കുള്ളവർ എത്തിയാണ് വിദ്യാർത്ഥികളെ സ്‌കൂളിൽ എത്തിക്കുന്നതും തിരിച്ച് വിട്ടിലേക്ക് കൊണ്ടു പോകുന്നതും എന്നത് എന്നത് ആശങ്ക ഇരട്ടിയാക്കുന്നുണ്ട്. അദ്ധ്യാപികയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇന്ന് മുതൽ ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വെങ്ങര ഹിന്ദു എൽ പി.സ്‌കൾ അടച്ചതായി മാടായി ഉപജില്ല വിദ്യാഭ്യാസ വകുപ്പ് ഓഫീസർ അറിയിച്ചു.

എന്നാൽ വ്യാഴാഴ്ച സ്‌കൂൾ തുറന്ന് പ്രവർത്തിക്കുമെന്ന് വീണ്ടും വിദ്യാത്ഥികൾക്ക് അറിയിപ്പും വന്നു. തുടർന്ന് രക്ഷിതാക്കൾ പരിഭ്രമത്തിലായി. തുടന്ന് പല സ്ഥലങ്ങളിൽ നിന്ന് വിളികൾ പോയപ്പോൾ വിണ്ടും അറിയിപ്പുമെത്തി സ്‌കൂൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സ്‌കൂൾ അടഞ്ഞ് കിടക്കുമെന്ന്. അടഞ്ഞാലും കുട്ടികൾക്ക് ഓൺലൈൻ ക്ലാസ് നൽകണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു