- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലശേരിയിലെ കോൺഗ്രസ് പ്രവർത്തകന്റെ ദുരൂഹമരണം: പത്തുദിവസം പിന്നിടുമ്പോഴും എങ്ങുമെത്താതെ അന്വേഷണം

തലശേരി: തലശേരി നഗരസഭയിലെ മഞ്ഞോടി ഇന്ദിരാഗാന്ധി സഹകരണാശുപത്രിക്കു സമീപം താമസിക്കുന്ന കോൺഗ്രസ് പ്രവർത്തകൻ പി.രവിയുടെ ദുരൂഹമരണത്തിലെ അന്വേഷണം ഊർജ്ജിതമാക്കണമെന്ന് കോൺഗ്രസ് തിരുവങ്ങാട് മണ്ഡലം പ്രസിഡന്റ് ഇ.വിജയകൃഷ്ണൻ ആവശ്യപ്പെട്ടു. കഴിഞ്ഞ നവംബർ മൂന്നിനാണ് മഞ്ഞോടിയൽ പാണ്ടിയിൽ വീട്ടിൽ പി രവിയെ വീടിനോട് ചേർന്ന ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മരണം സ്ഥിരീകരിച്ച ഡോക്ടർ രവിയുടെ കഴുത്തിൽ കണ്ടെത്തിയ കയർ കുരുക്കിയ പോലത്തെ പാടിൽ സംശയം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് തലശ്ശേരി ജനറൽ ആശുപത്രിയിൽ നിന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ശ്വാസം മുട്ടിച്ചാണ് മരണം നടന്നതെന്ന് റിപ്പോർട്ട് വന്നു. എന്നാൽ മരണം നടന്ന് പത്തുദിവസം പിന്നിട്ടിട്ടും ദുരൂഹത നീക്കാൻ പൊലീസിന് സാധിച്ചിട്ടില്ല. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതല്ലാതെ കാര്യമായ അന്വേഷണ പുരോഗതി ഉണ്ടായിട്ടില്ലെന്നും കോൺഗ്രസ് തിരുവങ്ങാട് മണ്ഡലം പ്രസിഡന്റ് ഇ വിജയകൃഷ്ണൻ ആരോപിച്ചു.
എന്നാൽ കേസ് ക്രൈം ബ്രാഞ്ചിനെ ഏൽപ്പിക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. രവിയുടെ മരണം കൊലപാതകമാണെന്ന സംശയത്തെ തുടർന്ന് കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ.ഇളങ്കോയുടെ നേതൃത്വത്തിൽ പൊലിസ് സംഘം വീടും പരിസരവും പരിശോധന നടത്തിയിരുന്നു. രവിയുടെ ബന്ധുക്കളുടെ മൊഴിയും പൊലിസെടുത്തിരുന്നു. ഫോറൻസിക് വിഭാഗവും ഡോഗ് സക്വാഡും വീട്ടിലും പരിസരത്തും തെരച്ചിൽ നടത്തിയിരുന്നു.


