- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്കൂളിൽ വിളിച്ചു വരുത്തി പീഡനം; അദ്ധ്യാപകന്റെ പേര് എഴുതിവെച്ച ശേഷം പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
കോയമ്പത്തൂർ: പീഡിപ്പിച്ച അദ്ധ്യാപകന്റെ പേര് എഴുതിവെച്ച ശേഷം കോയമ്പത്തൂരിൽ പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. കോയമ്പത്തൂരിലെ സ്വകാര്യ സ്കൂളിലെ ഫിസിക്സ് അദ്ധ്യാപകനായ മിഥുൻ ചന്ദ്രവർത്തിയുടെ പേര് എഴുതിവെച്ച ശേഷമാണ് 17 വയസുള്ള വിദ്യാർത്ഥിനി തൂങ്ങി മരിച്ചത്. പെൺകുട്ടിയെ പീഡിപ്പിച്ചതിന് അദ്ധ്യാപകനെ കോയമ്പത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ ചുമത്തിയാണ് കേസ് എടുത്തത്.
മിഥുൻ ചന്ദ്രവർത്തി ഒന്നിലധികം തവണ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. ഏപ്രിൽ മാസത്തിലാണ് ഇയാൾ ആദ്യം പെൺകുട്ടിയെ പീഡിപ്പിച്ചത്. സ്പെഷ്യൽ ക്ലാസിന്റെ പേരിൽ വിദ്യാർത്ഥിനിയെ സ്കൂളിലേക്ക് വിളിച്ചുവരുത്തി ഇയാൾ പീഡിപ്പിച്ചെന്നാണ് വിവരം. പെൺകുട്ടി സംഭവം സ്കൂൾ മാനേജ്മെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തിയതോടെ ഇയാളെ പുറത്താക്കുകയും പ്രിൻസിപ്പാളിനെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
ഈ സംഭവത്തോടെ മാനസികമായി തകർന്ന പെൺകുട്ടി സ്കൂളിൽ നിന്ന് ട്രാൻസ്ഫർ വാങ്ങി അടുത്തുള്ള സർക്കാർ സ്കൂളിൽ ചേർന്നു. പുതിയ സ്കൂൾ അധികൃതർ പെൺകുട്ടിത്ത് കൗൺസലിങ് അടക്കം നൽകി വരുകയായിരുന്നു. അദ്ധ്യാപകന്റെ ലൈംഗികാതിക്രമവും ആവർത്തിച്ചുള്ള പീഡനവും കാരണം പെൺകുട്ടി കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് സുഹൃത്തും മാതാപിതാക്കളും ആരോപിച്ചു.
വ്യാഴാഴ്ച വൈകുന്നേരമാണ് അദ്ധ്യാപകന്റെ പേരെഴുതിവെച്ച ശേഷം പെൺകുട്ടി തൂങ്ങി മരിച്ചത്. അഞ്ച് മണിയോടെ വീട്ടിൽ തനിച്ചായ പെൺകുട്ടി സുഹൃത്തിനെ വിളിച്ചെങ്കിലും സുഹൃത്തിന് ഫോൺ എടുക്കാൻ സാധിച്ചില്ല. തുടർന്ന് ഏഴ് മണിയോടെ സുഹൃത്ത് തിരിച്ചു വിളിച്ചെങ്കിലും പ്രതികരണമില്ലായിരുന്നു. ഇതോടെ സുഹൃത്ത് പെൺകുട്ടിയുടെ വീട്ടിലെത്തുകയും പിതാവിനെ വിവരം അറിയിക്കുകയുമായിരുന്നു. ഇരുവരും ചേർന്നാണ് അകത്തുനിന്ന് പൂട്ടിയ മുറിക്കുള്ളിൽ പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ആർഎസ് പുരം ഓൾ വിമൻസ് പൊലീസാണ് നിലവിൽ അന്വേഷണം നടത്തുന്നത്. അദ്ധ്യാപകനെതിരേ ഐപിസി 306 (ആത്മഹത്യ പ്രേരണ), സെക്ഷൻ 9 (എൽ) (കുട്ടിയെ ഒന്നിലധികം തവണ അല്ലെങ്കിൽ ആവർത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുക) എന്നിവ പ്രകാരവും പോക്സോ നിയമപ്രകാരവും കേസെടുത്തുത്തിട്ടുണ്ട്. അദ്ധ്യാപകന് പുറമേ മറ്റ് രണ്ട് പേരുടെ പേരും പെൺകുട്ടി ആത്മഹത്യാ കുറിപ്പിൽ പറയുന്നുണ്ടെങ്കിലും ഇവർക്കെതിരേ ഇതുവരെ കേസ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് വിവരം.