മുളന്തുരുത്തി: തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ കോർപ്പറേറ്റ് അനുകൂല നയത്തിനെതിരെ പ്രക്ഷോഭത്തിനായി യുവജനശക്തി ഉയർത്തിയെടുക്കുക എന്ന ലക്ഷ്യത്തോഴെ 'തൊഴിലില്ലെങ്കിൽ ജീവിതമില്ല' എന്ന മുദ്രാവാക്യമുയത്തി ആൾ ഇന്ത്യ ഡെമോക്രാറ്റിക് യൂത്ത് ഓർഗനൈസേഷൻ (എ.ഐ.ഡി.വൈ.ഒ ) മുളന്തുരുത്തി മേഖല യുവജന കൺവൻഷൻ സംഘടിപ്പിച്ചു.

കൺവൻഷൻ എ.ഐ.ഡി.വൈ.ഒ ജില്ലാ സെക്രട്ടറി കെ.പി. സാൽവിൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറാർ എം.കെ. ഉഷ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.യു.റ്റി.യു.സി വൈസ് പ്രസിഡന്റ് എൻ.ആർ.മോഹൻ കുമാർ മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. എ.ഐ.ഡി.എസ്.ഒ ജില്ലാ സെക്രട്ടറി നിലീന എം.കെ., നിള മോഹൻ കുമാർ, സുധി .ജെ . മൂവാറ്റുപുഴ, എന്നിവർ പ്രസംഗിച്ചു.അനന്തു കൃഷ്ണൻ കുട്ടി (പ്രസിഡന്റ് ) ശരത് ഷാൻ (സെക്രട്ടറി) ശ്രീജിത് സി.ആർ, അഞ്ജലി സുരേന്ദ്രൻ, (വൈസ് പ്രസിഡന്റമാർ ) സൗരവ് അശോക്,നിലീന എം.കെ. (ജോയിന്റ് സെക്രട്ടറിമാർ ) തുടങ്ങിയവർ മുളന്തുരുത്തി മേഖല കമ്മിറ്റിയുടെ ഭാരവാഹികളായി കൺവൻഷൻ തെരഞ്ഞെടുത്തു.
വാർത്ത നൽകുന്നത്
ഉഷ. എം.കെ.
ഫോൺ: 9744386841
മുളന്തുരുത്തി.