- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എറണാകുളം: സംസ്ഥാനത്തെ എല്ലാ റോഡുകളിലും നിർമ്മാണം നടത്തിയ കോൺട്രാക്ടർ, ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരുടെ വിവരങ്ങൾ ഉൾപ്പെടുത്തി ബോർഡുകൾ സ്ഥാപിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. ജില്ലയുടെ കിഴക്കൻ മേഖലയെ ജില്ലാ ആസ്ഥാനമായ കാക്കനാടുമായി ബന്ധിപ്പിക്കുന്ന മഞ്ചേരിക്കുഴി പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പൊതുമരാമത്ത് വകുപ്പ് പ്രവൃത്തികളുടെ ഡിഫക്ട് ലയബലിറ്റി പിരീഡ് (ഡി.എൽ.പി) ജനങ്ങളെ അറിയിക്കുന്നതിനായി വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് പ്രവൃത്തികളിൽ ജനങ്ങളുടെ സജീവ ഇടപെടൽ ഉറപ്പാക്കുന്നതിനായാണ് ഇത്തരം നടപടികൾ.
സാങ്കേതിക വിദ്യയുടെ ഫലപ്രദമായ ഉപയോഗത്തിലൂടെ പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും ജനകീയവുമാക്കും. ജനങ്ങള കാഴ്‌ച്ചക്കാരാക്കാതെ കാവൽക്കാരാക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ