- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരട്ട പുരസ്കാര നിറവിൽ ലോജിക്; മൂന്നാം തവണ ഐ.എം.എ.യുടെ പ്ലാറ്റിനം മെമ്പർഷിപ്പും എ.സി.സി.എ.യുടെ ഗോൾഡൻ അംഗീകാരവും ലോജിക് സ്‌കൂൾ ഓഫ് മാനേജ്‌മെന്റിന്
കൊച്ചി: കേരളത്തിലെ പ്രമുഖ ഫിനാൻഷ്യൽ കോഴ്‌സ് പഠിപ്പിക്കുന്ന സ്ഥാപനമായ ലോജിക് സ്‌കൂൾ ഓഫ് മാനേജ്‌മെന്റിന് തുടർച്ചയായി മൂന്നാം തവണ ഐ.എം.എ. (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് അക്കൗണ്ടൻസി, യു.എസ്.എ.)യുടെ പ്ലാറ്റിനം മെമ്പർഷിപ്പും എ.സി.സി.എ.(അസോസിയേഷൻ ഓഫ് ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്‌സ്) യുടെ ഗോൾഡൻ അംഗീകാരവും ലഭിച്ചു.
കേരളത്തിൽ ആദ്യമായാണ് ഒരു ഫിനാൻഷ്യൽ കോഴ്‌സ് പഠിപ്പിക്കുന്ന സ്ഥാപനത്തിന് ഐ.എം.എ. യുടെ പ്ലാറ്റിനം മെമ്പർഷിപ്പ് തുടർച്ചയായി ലഭിക്കുന്നത്. സി.എം.എ. പഠിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം, വിജയശതമാനം, വിദ്യാർത്ഥികൾക്ക് നൽകുന്ന സൗകര്യങ്ങൾ തുടങ്ങിയവ പരിഗണിച്ചാണ് ഐ.എം.എ. പ്ലാറ്റിനം മെമ്പർഷിപ്പ് ലോജിക് സ്‌കൂൾ ഓഫ് മാനേജ്‌മെന്റിന് നൽകിയത്.ഇതോടൊപ്പം യു.കെ. എ.സി.സി.എ.യുടെ ഗോൾഡൻ അംഗീകാരവും ലോജിക്കിന് ലഭിച്ചു. വിദ്യാർത്ഥികൾക്ക് നൽകുന്ന ഓൺലൈൻ, ഓഫ്‌ളൈൻ ക്ലാസുകളിലെ മികവാണ് ഇത്തരമൊരു അംഗീകാരത്തിനായി എ.സി.സി.എ. പ്രധാനമായും പരിഗണിച്ചത്.
കൂടാതെ എ.സി.സി.എ. പഠിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം, വിജയശതമാനം, വിദ്യാർത്ഥികൾക്ക് നൽകുന്ന സൗകര്യങ്ങൾ തുടങ്ങിയവയും ഇതോടൊപ്പം പരിഗണിച്ചിരുന്നു.
25 വർഷത്തെ പാരമ്പര്യമുള്ള ലോജിക്കിന്റെ മികവിനുള്ള അംഗീകാരമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിൽ നിന്നും എക്സലെൻസ് അവാർഡ് ലോജിക്ക് സ്വീകരിച്ചിരുന്നു. കൂട്ടായ്മയുടെ വിജയമായ ഇത്തരത്തിലുള്ള അംഗീകാരങ്ങളും പുരസ്‌കാരങ്ങളും ലഭിക്കുവാൻ കാരണമെന്ന് ഡയറക്ടർമാരായ കെ.ആർ. സന്തോഷ്‌കുമാർ, ബിജു ജോസഫ് എന്നിവർ പറഞ്ഞു.