- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല മണ്ഡലകാല മഹോത്സവം തകർക്കാൻ സർക്കാരിന്റെ ഗൂഢനീക്കമെന്ന് വിശ്വഹിന്ദു പരിഷത്ത്
കൊച്ചി: ശബരിമല മണ്ഡലകാല മഹോത്സവം തകർക്കാൻ സർക്കാരിന്റെ ഗൂഢനീക്കമെന്ന് വിശ്വഹിന്ദു പരിഷത്ത്. ഇതിനായി സർക്കാരും, തിരുവിതാംകൂർ ദേവസ്വീ ബോർഡും ചേർന്ന് നടത്തിക്കഴിഞ്ഞു.
ലക്ഷകണക്കിന് തീർത്ഥാടകർ വന്നു പോകുന്ന ഈ സീസണ് ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ അടിസ്ഥാന സൗകര്യം പോലും നടത്താൻ വേണ്ട ക്രമീകരണം നടത്തിയിട്ടില്ലെന്ന് വിഎച്ച്പി നേതൃത്വം കുറ്റപ്പെടുത്തി.
സർക്കാരിന്റെ അനാസ്ഥ അക്കമിട്ട് നിരത്തിയാണ് വിഎച്ച്പി നേതൃത്വത്തിന്റെ വിമർശനം. സർക്കാർ ഇത്തരം ദ്രോഹനടപടികളിൽ നിന്ന് പിന്മാറണം, ഇല്ലെങ്കിൽ , പൊതു സമൂഹത്തെ അണിനിരത്തി ശക്തമായ പ്രക്ഷോഭം നടത്താൻ തയ്യാറാവുമെന്നും വിഎച്ച്പി നേതൃത്വം പറയുന്നു. വിച്ച്പി - ബജ്രംഗ്ദൾ പ്രവർത്തകർ ശബരിമല പിടിച്ചെടുത്ത് തീർത്ഥാടനം സുഗമമാക്കാൻ ഇറങ്ങേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നും പത്രക്കുറിപ്പിൽ പറയുന്നു.
1പത്തനംതിട്ട - ളാഹ- നിലക്കൽ റോഡ് മാസങ്ങളായി തകർന്ന് കിടക്കുന്നു.
2. പമ്പയിൽ നല്ല നീരൊഴുക്കാണ്, ഭക്തന്മാർക്ക് പമ്പയിൽ ഇറങ്ങാൻ തന്നെ ബുദ്ധിമുട്ടാണ്. കുംഭമേളയിൽ നടത്തുന്ന ക്രമീകരണം പോലെ പമ്പയിൽ ഇരുമ്പ് കമ്പികൾ കെട്ടി ഭക്തന്മാർക്ക് സൗകര്യം തയാറാക്കണം. തീർത്ഥാടകരുടെ ജീവനും, സുരക്ഷക്കും ഒരു പ്രാധാന്യവും സർക്കാർ നൽകിയിട്ടില്ല.
3. പമ്പയിൽ തീർത്ഥാടകർക്ക് ഒന്നിരുന്ന് വിശ്രമിക്കാൻ ഒരു വ്യവസ്ഥയും ഇല്ല, ആകെ ഉള്ളത് പമ്പ നടപ്പന്തലാണ്, അവിടെ വെർച്ച്വൽ ക്യൂ സംവിധാനം ഒരുക്കിയിരിക്കുന്നു. പ്രായമായവർ, കുട്ടികൾ, രോഗികൾ ഇവർക്ക് വിശ്രമിക്കാൻ സ്ഥലമില്ല.
4. പമ്പയിൽ നിന്ന് ഗണപതി ക്ഷേത്രവഴി വെള്ളക്കെട്ടാണ്, ശൗചാലയം വൃത്തിയാക്കിയിട്ടില്ല.
5. പരമ്പരാഗത പാത അനുവദനീയമല്ല, എല്ലാവരും സ്വാമി അയ്യപ്പൻ റോഡ് വഴിയാണ് പോകേണ്ടതും, തിരിച്ചു വരേണ്ടതും, ട്രാക്ടർ, ഡോളി തുടങ്ങിയവ പോകുന്നതും ഇതിലെയാണ്, റോഡ് വീതി കുറവാണ് , അയ്യപ്പന്മാരുടെ ജീവന് തന്നെ ഭീഷണിയാണിത്. വിശ്രമകേന്ദ്രമില്ല, ആരോഗ്യ സുരക്ഷ കേന്ദ്രമില്ല, ശൗചാലയമില്ല, കുടിവെള്ള സംവിധാനം കൃത്യമാക്കിയിട്ടില്ല.
6. സന്നിധാനത്ത് ദയനീയമാണ് സ്ഥിതി, ശൗചാലയമില്ല, കുടിവെള്ളമില്ല, സാംക്രമിക രോഗങ്ങൾ പടരാൻ എല്ലാ സാഹചര്യങ്ങളും ഉണ്ട്. കുടിവെള്ളത്തിന്റെ ടാങ്കുകൾ, പൈപ്പുകൾ എല്ലാം മാലിന്യമാണ്.
7. കുട്ടികൾ, പ്രായമായവർ, അമ്മമാർ , രോഗികൾ, ഇവരുടെ ജീവന് ഒരു വിലയും സർക്കാർ കൊടുക്കുന്നില്ല. സന്നിധാനത്ത് വിശ്രമിക്കാൻ പോലും ഇടം നൽകില്ല എന്ന് പറയുമ്പോൾ തുടർച്ചയായ മലകയറ്റവും, മല ഇറക്കവും ഇവരുടെ ജീവന് ഭീഷണിയാണ്.
8. ഏതെങ്കിലും ഒരു അയ്യപ്പ ഭക്തന് ജീവന് ഹാനി സംഭവിച്ചാൽ സർക്കാരും, ദേവസ്വവും മാത്രമാണ് ഉത്തരവാദി. രോഗങ്ങൾ പടർന്നാൽ സർക്കാർ മറുപടി പറയേണ്ടി വരും.
9. ദേവസ്വത്തിന്റെ പിടിവാശികാരണം കടകൾ ലേലത്തിനെടുക്കാൻ ആളില്ല. വെള്ളം, ഭക്ഷണം എന്നിവ പോലും നേരെ മാർഗ്ഗം ലഭിക്കാത്ത സാഹചര്യം ഉണ്ട്.
10. ആരുമറിയാതെ സ്ത്രീ പ്രവേശനം നടത്താൻ സർക്കാരും -ദേവസ്വവും ഗൂഢാലോചന നടന്നു കഴിഞ്ഞു.
11. വെർച്ച്വൽ ക്യൂ കാര്യക്ഷമമല്ല. അവിശ്വാസികൾ കൈയടക്കുകയും അതുമൂലംയഥാർത്ഥ ഭക്തർക്കുള്ള അവസരം നഷ്ടപ്പെടുകയും ചെയ്യുന്നു.
മറുനാടന് മലയാളി ബ്യൂറോ