- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE

കണ്ണൂർ: റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഗോവൻ മദ്യം ഉപേക്ഷിച്ച നിലയിൽ റെയ്ഡിനിടെ കണ്ടെത്തി.രഹസ്യവിവരം ലഭിച്ചതനുസരിച്ച് തിങ്കളാഴ്‌ച്ച രാവിലെ പത്തു മണിയോടെ എക്‌സൈസ് നടത്തിയ റെയ്ഡിനിടെ തലശേരി റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്നും 11 ലിറ്റർ ഗോവൻ മദ്യം ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തിയത്. എക്‌സൈസും, ആർ.പി.എഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്.
കൂത്തുപറമ്പ് എക്സൈസ് സർക്കിൾ സംഘവും, തലശ്ശേരി ആർ.പി.എഫുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്.തലശ്ശേരി റെയിൽവെ സ്റ്റേഷനിൽ രണ്ടാം നമ്പർ റെയിൽവെ പ്ലാറ്റ്‌ഫോമിലാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ 11 ലിറ്റർ ഗോവൻ മദ്യം കണ്ടെത്തിയത്. അബ്കാരി നിയമ പ്രകാരം എക്‌സൈസ് കേസ്സെടുത്തു.
പരിശോധനയ്ക്ക് ആർ പി.ഫ് ഇൻസ്‌പെക്ടർ ടി വിനോദ്, എ.സ് .ഐ എം.കെ ശ്രീലേഷ് , ഹെഡ് കോൺസ്റ്റബിൾ വി.പി.മുകേഷ്, വിജേഷ് എന്നിവരും എക്സൈസ് സർക്കിൾ പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ സുകേഷ്‌കുമാർ, കെ.വി റാഫി , സിവിൽ എക്‌സൈസ് ഓഫീസർമാരായ ലെനിൻ എഡ്വേർഡ്, സജിത്ത്, ഷംജിത്ത് എന്നിവരും നേതൃത്വം നൽകി.


