- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല അയ്യപ്പന് വേണ്ടിയുള്ള തന്റെ അവസാന കർമ്മം; യുവതി പ്രവേശന കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ തന്ത്രി കണ്ഠരര് മഹേശ്വരരുടെ ഭാര്യയുടെ കത്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്; പ്രധാനമന്ത്രിയും രാഹുലും വിശ്വാസികളെ പിന്തുണച്ചിട്ട് ഉണ്ടെന്നും കത്തിൽ

ന്യൂഡൽഹി: ശബരിമല യുവതി പ്രവേശന കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ തന്ത്രി കണ്ഠരര് മഹേശ്വരരുടെ ഭാര്യ ദേവകി അന്തർജനം സുപ്രിം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. 2020 ജനുവരിയിൽ ഒമ്പതംഗ ഭരണഘടന ബെഞ്ച് കേസിൽ വാദം ആരംഭിച്ചെങ്കിലും പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല.കേസിലെ വിധി ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ നാഴികകല്ലായിരിക്കുമെന്നും കത്തിൽ ദേവകി അന്തർജനം പറയുന്നതായി മാതൃഭൂമി ഓൺലൈൻ റിപ്പോർട്ടുചെയ്യുന്നു.
ശബരിമല പ്രക്ഷോഭ സമയത്തെ നാമജപയാത്രയ്ക്കിടെ ദേവിക അന്തർജനത്തെ പൊലീസ് അറസ്റ്റ് ചെയ്തതിന്റെ ഫോട്ടോയും കത്തിനൊപ്പം ചേർത്തിട്ടുണ്ടെന്നാണ് വിവരം.'
പ്രായം 87 ആയി, ഈ സാഹചര്യത്തിൽ വിധി കേൾക്കാൻ താൻ ജീവനോടെ ഉണ്ടാകുമോ എന്നറിയില്ലെങ്കിലും ശബരിമല അയ്യപ്പന് വേണ്ടിയുള്ള തന്റെ അവസാന കർമ്മമാണിതെന്നും കത്തിൽ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുൽ ഗാന്ധി എന്നിവർ വിശ്വാസികളുടെ ആവശ്യത്തിനൊപ്പമാണെന്നും കത്ത് ചൂണ്ടിക്കാട്ടുന്നുണ്ട്.


