ആലുവ: അന്തരിച്ച കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വിമാനമിറങ്ങിയ ആദ്യ യാത്രികന്റെ കബറടക്കം നടത്തി. പുളിഞ്ചോട് പൂത്തോപ്പിൽ ഹിബ വീട്ടിൽ പി.കെ. അബ്ദുൽ റഊഫ് (71) ആണ് വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് അന്തരിച്ചത്. ഇരിങ്ങാലക്കുട കരുവന്നൂർ സ്വദേശിയാണ്. സൗദി ദമാമിൽ അൽമുഹന്ന ട്രാവൽസ് മാനേജരായിരുന്നു.

നെടുമ്പാശേരിയിൽ വിമാനത്താവളം ഉദ്ഘാടനം ചെയ്ത ശേഷം ആദ്യമെത്തിയ ദമാം കൊച്ചി എയർ ഇന്ത്യ വിമാനത്തിൽ നിന്ന് ആദ്യം പുറത്തിറങ്ങിയ റഊഫിനെ അന്നത്തെ സിയാൽ എംഡി വി.ജെ. കുര്യൻ പൂച്ചെണ്ട് നൽകി സ്വീകരിച്ചു.

ഭാര്യ: ആലുവ ഐക്കരക്കുടി തോപ്പിൽ അസ്മാ ബീവി. മക്കൾ: റഫ്‌ന (ദുബായ്), ഹാത്തിബ് മുഹമ്മദ് (സൗദി), ഹിബ (ദുബായ്). മരുമക്കൾ: കൊടുങ്ങല്ലൂർ കറുകപ്പാടത്ത് ഷാജഹാൻ (ദുബായ്), ആലുവ ഐക്കരക്കുടി റൈസ (സൗദി), എടത്തല വള്ളൂർ അസ്ലം (ദുബായ്).