കൊത്തിക്കാൽ : കാഞ്ഞങ്ങാട്ടെ ഇന്റർനാഷണൽ കാരാട്ടെ ഷോട്ടോക്കാൻ 1995 - 2004 ബാച്ചിലെ സഹപാഠികൾ കൊത്തിക്കാൽ റിസോർട്ടിൽ ഗെറ്റുഗതർ സംഘടിപ്പിച്ചു.

ഷോട്ടോക്കാൻ ബ്ലാക്ക് ബെൽട്ട് വിന്നറും പൊതുപ്രവർത്തകനുമായ ഖാലിദ് കൊളവയലിന്റെ സ്വാഗത ഭാഷണത്തോടെ ആരംഭിച്ച പ്രോഗ്രാം മിനാർ ഹമീദിന്റെ അധ്യക്ഷത യിൽ യുവ വ്യവസായി സമീൽ അമ്പലത്തറ ഉദ്ഘാടനം ചെയ്തു

ബ്ലാക്ക് ബെൽറ്റ് ശശി കൊളവയൽ നന്ദി പ്രകാശിപ്പിച്ച ചടങ്ങിൽ ബ്ലാക്ക് ബെൽറ്റ് ഗഫൂർ തെക്കെപ്പുറം, അബ്ദുല്ല പള്ളിപ്പുഴ, ലത്തീഫ് അമ്പലത്തറ, ഹനീഫ ഇട്ടമ്മൽ എന്നിവർ പങ്കെടുത്തു.

ചടങ്ങിൽ വെച്ച് 95-04 ബാച്ചിലെ കരാട്ടെ മാസ്റ്റർ സെൻസായ് അബ്ദുല്ല മാഷിനും, പൊതു പ്രവർത്തകൻ ഖാലിദ് കൊളവയലിനും സ്നേഹോപഹാരം നൽകി ആദരിച്ചു.