തിരുവനന്തപുരം: പാലക്കാട്: മമ്പറത്ത് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തുകൊല്ലപ്പെട്ട് മൂന്ന് ദിവസം പിന്നിട്ടിട്ടും പ്രതികളെക്കുറിച്ച് സൂചനകളൊന്നും ലഭിക്കാതെ ഇരുട്ടിൽ തപ്പി പൊലീസ്. സഞ്ജിത്തിന്റെ ഭാര്യയും കേസിലെ ദൃക്‌സാക്ഷിയുമായ അർഷിക പ്രതികളെ കണ്ടാലറിയാമെന്ന് വ്യക്തമാക്കിയിരുന്നു. അർഷികയിൽ നിന്ന് വിവരങ്ങൾ ചേദിച്ചറിഞ്ഞ് രേഖാചിത്രം തയ്യാറാക്കിയെങ്കിലും അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ല.

പട്ടാപ്പകൽ ഭാര്യയുടെ മുന്നിലിട്ട് സഞ്ജിത്തിനെ കൊലപ്പെടുത്തി മൂന്ന് ദിവസം പിന്നിട്ടിട്ടും പ്രതികളെക്കുറിച്ച് സൂചനകളൊന്നും ലഭിക്കാത്തത് പൊലീസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. അക്രമി സംഘം സഞ്ചരിച്ച വെള്ള മാരുതി 800 കാർ പൊളിച്ചുവിൽക്കാൻ ഉടമ നൽകിയതാണെന്ന സൂചന ലഭിച്ചിരുന്നു. ഒന്നര മണിക്കൂറിലേറെ കാത്തുനിന്നാണ് സംഘം സഞ്ജിത്തിനെ വകവരുത്തിയതെന്നാണ് സൂചന.

കേരളത്തിൽ സമാനമായ രീതിയിൽ കൊലപാതക പരമ്പര തന്നെ അരങ്ങേറിയേക്കുമെന്ന ആശങ്കയാണ് നിലനിൽക്കുന്നത്. സമാനമായ രീതിയിൽ കൊലപ്പെടുത്തേണ്ടവരുടെ ലിസ്റ്റ് ആരോപണ വിധേയരായ സംഘടനകൾ തയ്യാറായി കഴിഞ്ഞുവെന്നാണ് വിവരം.



കേരളത്തിൽ വേരൂന്നിയ പൊളിറ്റിക്കൽ ഇസ്ലാം
മൂന്ന് പതിറ്റാണ് മുമ്പ് അബ്ദുൾ നാസർ മദ്ദനി പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി എന്ന പേരിൽ ഒരു രാഷ്ട്രീയ പാർട്ടിയുമായി രംഗത്ത് വരുമ്പോഴാണ് കേരളത്തിൽ പൊളിറ്റിക്കൽ ഇസ്ലാമിന്റെ ഒരു നിയത രൂപം പ്രത്യക്ഷപ്പെട്ടത്.

പിന്നീട് മദ്ദനി ജയിലിൽ ആകുന്നു. മദനിയുടെ വിദ്വേഷ പ്രസംഗങ്ങൾ അദ്ദേഹത്തിന് വിനയാകുന്നു. മദനിയെ നേരിടാൻ മുസ്ലിം ലീഗ് രംഗത്തെത്തുന്നു. പിന്നീട് ഏതെങ്കിലും ഒരു നേതാവിനെ ഉയർത്തിക്കാട്ടാതെ സിമിയും അതിന്റെ ഭാഗമായി എൻഡിഎഫും രംഗപ്രവേശനം ചെയ്യുന്നു. ഇവ രണ്ടും മദനിക്ക് ഉണ്ടായ ദുരന്തത്തിന്റെ പാഠം ഉൾക്കൊണ്ടുകൊണ്ട് ഏതെങ്കിലും ഒരു നേതാവിൽ കേന്ദ്രീകരിക്കാതെ സൂക്ഷ്മതയോടെയാണ് പ്രവർത്തിച്ചത്.

ഒടുവിൽ സിമി പിരിച്ചുവിട്ട് അതിലെ നേതാക്കൾ മുഖ്യധാര പാർട്ടികളിലേക്ക് ചേക്കേറി പൊളിറ്റിക്കൽ ഇസ്ലാം അവരുടെ മുന്നേറ്റത്തിന് കരുത്ത് കൂട്ടി. പിന്നീട് പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയും മുസ്ലിം ഇരവാദം ഉയർത്തി കേരളത്തിലെ മുഖ്യധാര പാർട്ടികളുടെ ഉള്ളിലേക്ക് കടന്നുകയറി. കൂടുതലായും അവർ ഹൈജാക്ക് ചെയ്തത് സിപിഎമ്മിനെയാണ്.

സോഷ്യൽ മീഡിയയിൽ ചെങ്കൊടി പിടിച്ച സഖാക്കളിൽ മഹാഭൂരിപക്ഷവും മുസ്ലിം നാമധാരികളായി മാറിയത് വെറുതെയല്ല. ഒടുവിൽ ഈ പൊളിറ്റിക്കൽ ഇസ്ലാമിന്റെ വിജയസാധ്യത മനസിലാക്കിയ പിണറായി വിജയൻ താൻ സ്ഥാപിച്ച പിണറായിസത്തിലെ പ്രധാന ആശയമായി ഇതിനെ ചാലിക്കുകയും ചെയ്തു.

സ്വന്തം മകളുടെ വിവാഹം പോലും തന്റെ രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി അദ്ദേഹം ഉപയോഗിച്ചു എന്നതാണ് സമീപകാലത്ത് ഉയർന്ന ആരോപണങ്ങളിൽ ഒന്ന്. അങ്ങനെ പൊളിറ്റിക്കൽ ഇസ്ലാമിന്റെ ഏറ്റവും ക്രൂരമായ രൂപഭാവം മറച്ചുവച്ച് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ ഉള്ളിൽ തുളഞ്ഞുകയറി ആർക്കും അത് ഊരി മാറ്റാൻ കഴിയാത്ത വിധം അവർ ശക്തി പ്രാപിച്ചു. അതോടെ രാഷ്ട്രീയ എതിരാളികളെ ഓരോരുത്തരെയായി വകം വരുത്തുന്ന പദ്ധതിക്കും രൂപം കൊടുത്തു.

പ്രതിയോഗികളെ വകവരുത്തുന്ന രാഷ്ട്രീയം
അവരുടെ കത്തിക്ക് ആദ്യം ഇരയായത് പ്രൊഫ. ടി ജെ ജോസഫ് എന്ന അദ്ധ്യാപകൻ ആയത് അത് ഒരു സന്ദേശം എന്ന നിലയിൽ കൂടിയാണ്. പ്രവാചകനെക്കുറിച്ച് നിങ്ങൾ ഒന്നും പറയരുത്. ഇസ്ലാമിനെ നിങ്ങൾ വിമർശിക്കരുത്. അങ്ങനെ വിമർശിച്ചാൽ നിങ്ങൾക്ക് കയ്യോ കാലോ ആദ്യം നഷ്ടപ്പെടും. പിന്നെ നിങ്ങളുടെ ജീവനും ഞങ്ങൾ എടുക്കും എന്ന സന്ദേശമായിരുന്നു

അത് വാസ്തവത്തിൽ വലിയ ഫലമാണ് ഉണ്ടാക്കിയത്. പൊടുന്നനെ നമ്മുടെ പുരോഗമന നവോത്ഥാന ചിന്താഗതിക്കാരൊക്കെ ഇസ്ലാമാഹോബിയയ്ക്ക് എതിരെ രംഗത്ത് വരുകയും മതേതരത്തിന്റെ അജണ്ടയായി ഇസ്ലാമിക രാഷ്ട്രീയം കൂട്ടിച്ചേർക്കുകയും ചെയ്തു.

ഇസ്ലാമിനെ വിമർശിക്കാൻ ധൈര്യമുണ്ടായിരുന്ന എളമരം കരീമുമാരും വി എസ് അച്യുതാനന്ദന്മാരും ഇല്ലാതായി. ഒരു രാഷ്ട്രീയ പാർട്ടിയിലും ഇസ്ലാമിനെതിരെ ശബ്ദമുയർത്താൻ കഴിയുന്ന നട്ടെല്ലുള്ള ആരുമില്ലാത്ത അവസ്ഥയുണ്ടായി.

അങ്ങനെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അവരെ ഒറ്റതിരഞ്ഞ് ആക്രമിച്ച് ഇല്ലാതാക്കും. അവരുടെ രാഷ്ട്രീയ ഭാവി മുരടിപ്പിക്കും. മുഖ്യധാര മുസ്ലിം ജനത ലീഗ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികളോട് ചേർന്ന് നിന്നുകൊണ്ട് അവരുടെ മതപരമായ സ്വാതന്ത്ര്യവും അവരുടെ കച്ചവട താൽപര്യവും മാത്രം സംരക്ഷിച്ചിരുന്ന ആ കാലഘട്ടത്തിൽ നിന്നും മുസ്ലിം ജനതയെ പതിയെ പതിയെ ഇസ്ലാമാഹോബിയ എന്ന ആയുധം ചൂണ്ടിക്കാട്ടി റാഡിക്കൽ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യാൻ ഈ കാലഘട്ടത്തിൽ പൊളിറ്റിക്കൽ ഇസ്ലാമിന്റെ രാഷ്ട്രീയ ജിഹ്വകൾക്ക് സാധിച്ചു.

അവർ അതിന് വേണ്ടി ഏറ്റവും ഭംഗിയായി ഉപയോഗിച്ചത് സാമൂഹ്യ മാധ്യമങ്ങളെയാണ്. അങ്ങനെ ആരും ചോദ്യം ചെയ്യാൻ കഴിയാത്ത വിധം ശക്തമായ ഒരു സാന്നിദ്ധ്യമായി മാറിയതോടെ എതിരാളികളെ നിഷ്ടൂരമായി കൊന്നൊടുക്കുകയും ആ കൊലയെ ന്യായികരിക്കുകയും ചെയ്യുന്ന അടുത്ത സ്റ്റെപ്പിലേക്ക് അവർ മാറിക്കഴിഞ്ഞു. നിരവധി ആളുകളെ അവർ കൊന്നു തള്ളുന്നു.

ആദ്യം അവരുടെ പരീക്ഷണത്തിന് ഇരയായത് അഭിമന്യു എന്ന കമ്മ്യൂണിസ്റ്റുകാരനായിരുന്നു. ഇത്തരം കൊലപാതകങ്ങളുടെ പിന്നിൽ ആ രാഷ്ട്രീയ പാർട്ടികളിലെ ആഭ്യന്തര പ്രശ്‌നം കൂടിയുണ്ടാകും. അവരാണ് പലപ്പോഴും പകൽ കമ്മ്യൂണിസ്റ്റുകാരും രാത്രിയിൽ ഇസ്ലാമിസ്റ്റുകളുമായി മാറുന്നവരുടെ സാഹയം തേടുന്നത്.

പകൽ എസ്എഫ്‌ഐക്കാരും രാത്രിയിൽ ക്യാമ്പസ് ഫ്രണ്ടുകാരുമായ ചിലരായിരുന്നു അഭിമന്യുവിനെ വിളിച്ചുവരുത്തിയതും നിഷ്ടൂരം കൊന്നൊടുക്കിയതും. അഭിമന്യുവിന്റെ നെഞ്ചിലേക്ക് കുത്തിയിറക്കിയ ആയുധം പോലും ഇതുവരെ കണ്ടെത്തിയിട്ടില്ല. രണ്ട് വർഷത്തിന് ശേഷം സിപിഎമ്മുമായുള്ള ധാരണയുടെ പുറത്ത് ഒരു ഡമ്മി പ്രതിയെ അവർ കൊണ്ടുരുന്നു. ഇപ്പോഴും ഉറപ്പില്ല, ആ ഡമ്മി പ്രതിയാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയതെന്ന്.

ചാവക്കാട് പുന്ന നൗഷാദ് എന്ന തികഞ്ഞ മതേതരവാദിയായ ഒരു കോൺഗ്രസുകാരനെ അവർ തീർത്തു കളഞ്ഞത് കോൺഗ്രസിനുള്ള സന്ദേശമായിരുന്നു. കോൺഗ്രസുകാർ പോലും നിശബ്ദമായി. പുന്ന നൗഷാദിനെ കൊലപ്പെടുത്തിയത് ആരെന്നു പോലും കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. അതിന്റെ തുടർച്ചയാണ് സഞ്ജിത്ത് എന്ന പാലക്കാടുകാരനെ മമ്പ്രത്ത് വച്ച് നിഷ്ടൂരം തീർത്തത്.

ആസൂത്രിത കൊലപാതകം
മുഖംമൂടി അണിയാതെ മാസ്‌ക് പോലും വയ്ക്കാതെ അവർ പട്ടാപ്പകൽ വന്ന് കൊന്നു തള്ളിയത് അവരുടെ സന്ദേശത്തിന്റെ മൂന്നാം എപ്പിസോഡായാണ്. ഞങ്ങൾ ആദ്യം കമ്മ്യൂണിസ്റ്റുകാരെ കൊന്നു, അവരെ നിശബ്ദരാക്കി. ഞങ്ങൾ പിന്നീട് കോൺഗ്രസുകാരനെ കൊന്ന് അവരെ നിശബ്ദരാക്കി. ഞങ്ങളിതാ ആർഎസ്എസുകാരനെയും, അതും അവരുടെ ബൗദ്ധിക് പ്രമുഖിനെയും കൊന്നിരിക്കുന്നു.

ആ കൊലപാതകം എത്ര വെല്ലുവിളിയോടെ, ആസൂത്രിതമായാണ് നടത്തിയതെന്ന് നോക്കുക. കൊലപാതകം നടന്നയുടൻ വാർത്തകൾ വന്നത് ആർഎസ്എസുകാരൻ കൊല്ലപ്പെട്ടു എന്ന തരത്തിൽ തന്നെയാണ്.

കൊല്ലപ്പെട്ടയാൾ ആർഎസ്എസുകാരനാണോ അല്ലയോ എന്ന തർക്കം ഇസ്ലാമിസ്റ്റ് യൂട്യൂബ് ചാനലുകൾക്ക് പോലും ഇല്ലായിരുന്നു. ഇത്തരം പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റിന്റെ ആശയ പ്രചാരണം ഏറ്റെടുത്ത് നടത്തുന്ന ഒരു യൂട്യൂബ് ചാനൽ വികാരഭരിതമായി തന്നെ ഈ സഞ്ജിത്തിന്റെ മരണത്തെക്കുറിച്ച് വാർത്ത എഴുതി. കാരണം അവരുടെ ആശയ പ്രചാരണത്തിന് ഇത്തരം മാധ്യമങ്ങൾ ആവശ്യമായിരുന്നു

കൊലപ്പെടുത്തിയത് എസ്ഡിപിഐക്കാരല്ല എന്ന് വരുത്തിതീർക്കുന്നതിനായിരുന്നു ശ്രമം. എസ്ഡിപിഐക്കാര് ആണ് എന്ന പറയാൻ പൊലീസിനും ധൈര്യമില്ല. എസ്ഡിപിഐക്കാർ ഇതിന് മുമ്പ് മുന്ന് തവണ ഈ സഞ്ജിത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട് എന്ന് യാഥാർത്ഥ്യം പോലും എല്ലാവരും മറന്നു.

പിന്നെ ചെയ്തത് സഞ്ജിത്ത് ഒരു കൊടും ക്രിമിനാലാണ് എന്ന് വരുത്തിതീർക്കാൻ സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള പ്രചരണമായിരുന്നു. അതിൽ അവർ വിജയിച്ചു. മുസ്ലിം ലീഗിന്റെയും കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ഒക്കെ പ്രവർത്തകർ കൊല്ലപ്പെട്ടത് ഒരു കൊടുംക്രിമിനൽ ആണ് എന്ന് പറയുന്ന തരത്തിലേക്ക് ആശയ പ്രചരണം വളർന്നു.

തൊട്ടുപിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ അപമാനിക്കുന്നതിനും കെ സുരേന്ദ്രൻ ഈ മരണത്തിൽ സന്തോഷിച്ചു എന്ന് വരുത്തിതീർക്കുന്നതിനും വലിയ ശ്രമം നടത്തി. അങ്ങനെ ഒരു കൊടുംക്രിമിനൽ കൊല്ലപ്പെട്ടു അത് ബിജെപിക്കാർക്ക് പോലും സന്തോഷമാണ് എന്ന് വരുത്തിതീർത്ത് മാധ്യമങ്ങളിൽ നിന്ന് പതിയെ വാർത്ത പിൻവലിക്കാനുള്ള ഗൂഢാലോചന.

കൊലപാതകം നടന്ന് മൂന്നോ നാലോ ദിവസമായിട്ടും കൊലപാതകം നടത്തിയ ഒരു പ്രതിയെപ്പറ്റിപ്പോലും സൂചനയില്ല. തെളിവുകളില്ല. സിസി ടിവി ദൃശ്യങ്ങളില്ല. കൊലപാതകികൾ തൃശൂർ ഭാഗത്തേക്ക് പോയി എന്ന് പറഞ്ഞു. ഇപ്പോൾ അവർ തമിഴ്‌നാട്ടിലേക്ക് കടന്നിരിക്കുന്നു എന്ന് പറയുന്നു.

ഇരുട്ടിൽ തപ്പി പൊലീസ്
സഞ്ജിത്തിന്റെ വിധവയുടെ വാക്കുകളുടെ അടിസ്ഥാനത്തിൽ ഒരു രേഖാചിത്രം പുറത്തുവിട്ടിട്ടുണ്ട്. അവർ എത്തിയ മാരുതി 800 വെള്ള കാറിന്റെ ഉടമയെ കണ്ടെത്തി.ആ കാറ് ഒന്നര വർഷം മുമ്പ് പൊളിച്ചു വിൽക്കുന്നതിന് എൽപ്പിച്ചതാണ്. ആരാണ് ആ കാർ കൊണ്ടുപോയത്. എന്തുകൊണ്ടാണ് ആ കാർ പൊളിച്ചു വിൽക്കാതിരുന്നത്. ഇത്തരം കൊലപാതകങ്ങൾക്ക് വേണ്ടി ഇത്തരം പഴയ കാറുകൾ അവർ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു.

ഇപ്പോൾ വ്യക്തമാകുന്നത് ആ കാറിലൂടെ ഇവരെ പിന്തുടരാൻ സാധിക്കില്ല എന്നാണ്. ഒപ്പം കൊലപാതകം നടത്തിയത് തമിഴ്‌നാട്ടിൽ നിന്നും വന്ന എസ്ഡിപിഐക്കാരാണ് എന്ന് ആരോപണവുമുണ്ട്. അങ്ങനെയാകാനുള്ള സാധ്യത ശക്തമാണ്. കേരളത്തിൽ കൊന്നുതള്ളേണ്ട അനേകം പേരുടെ ലിസ്റ്റ് ഇപ്പോൾ തയ്യാറായി കഴിഞ്ഞിരിക്കുന്നു. അതിൽ ഒരാളുടെ പേര് മറുനാടൻ മലയാളി വരും ദിവസം വെളിപ്പെടുത്തും. വെറുതെ പറയുന്നതല്ല. കൃത്യമായ തെളിവകളുടെ അടിസ്ഥാനത്തിൽ. ഇങ്ങനെ പത്തോളം പേരെ അവർ വൈകാതെ കൊന്നുകളയും.

കൊലനടത്തിയത് ആരെന്ന് കണ്ടെത്താനും തെളിയിക്കാനും പിണറായിയുടെ പൊലീസിന് സാധിക്കില്ല. കാരണം ഇപ്പോൾ കൊലയാളികളെ തിരഞ്ഞെടുക്കുന്നത് ഇതര സംസ്ഥാനത്ത് നിന്നുമാണ്. തമിഴ്‌നാട്ടിലും കർണാടകയിലും ഒക്കെ കേരളത്തിലേത് പോലെ തന്നെ ഈ സംഘടനകൾ ഇസ്ലാമിസ്റ്റുകൾ ശക്തിപ്രാപിക്കുന്നു. അതുകൊണ്ട് ഇവർ സംഘടിതമായി കൊലപാതകം തുടരുന്നു,.

ഇത്തരം എല്ലാ കൊലപാതകങ്ങളും ആസൂത്രിതമാണ്. നിരവധി പേർ ഉൾപ്പെട്ട സംഘമാണ് ഇതിന് പിന്നിൽ. കൊല നടത്തുന്നവർക്ക് അത് മാത്രമെ ചെയ്യേണ്ടതുള്ളു. അവർ ഇതര സംസ്ഥാനത്ത് നിന്നും വരുന്നവരായിരിക്കും. അവരുടെ ചികിത്സയ്ക്കും ആശുപത്രി വാസത്തിനും വേണ്ട സംവിധാനങ്ങളുണ്ട്. ആശുപത്രികളിൽ പേര് പോലും രജിസ്റ്റർ ചെയ്യാതെയാകും ചികിത്സ പൂർത്തിയാക്കുക.

്അവരെ സംരക്ഷിക്കുന്നതിനും പൊലീസിൽ ഇടപെടുന്നതിനും കേസ് നടത്തുന്നതിനും വേറെ വിഭാഗമാണ്. കൊലപാതകത്തിന് വേണ്ട വാഹനം ഒരുക്കുന്നത് മറ്റൊരു വിഭാഗം.വളരെ ആസൂത്രിതമായാണ് ഓരോ കൊലപാതകവും ഈ സംഘങ്ങൾ നടത്തുന്നത്. കേരളത്തിൽ ഇത്തരം കൊലപാതക പരമ്പരയ്ക്കുള്ള കോപ്പുകൂട്ടുകയാണ് പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകളുടെ ഈ കൂട്ടം. പത്ത് പേരുടെയെങ്കിലും ലിസ്റ്റ് ഇവർ പര്‌സപരം കൈമാറിയിട്ടുണ്ടെന്നാണ് അറിവ്. പൊലീസിന് ഒന്നും ചെയ്യാൻ സാധിക്കാതെ നോക്കുകുത്തികളായി നിൽക്കാനെ നിലവിലെ സാഹചര്യത്തിൽ കഴിയു. വേണ്ടിവന്നാൽ ഡമ്മി പ്രതികളെ കൊണ്ടുവന്ന് കേസ് അട്ടിമറിക്കാനും ഇവർക്ക് സംവിധാനമുണ്ട്.