- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗന്ദര്യലഹരി ഉപാസനയുടെ പ്രചാരണാർത്ഥം മാതാ അമൃതാനന്ദമയീ ദേവിയെ സന്ദർശിച്ച് ശ്രീ ശങ്കരഭാരതി സ്വാമികൾ
കൊല്ലം: സൗന്ദര്യലഹരി ഉപാസനയുടെ പ്രചാരണത്തിന്റെ ഭാഗമായി ശ്രീ ശങ്കര ഭാരതി സ്വാമികൾ മാതാ അമൃതാനന്ദമയീമഠം സന്ദർശിച്ചു. ഇന്നലെ വൈകുന്നേരം നാല് മണിക്ക് ശ്രീ മാതാ അമൃതാനന്ദമയീദേവിയെ സന്ദർശിച്ചതിന് ശേഷം അദ്ദേഹത്തിന്റെ പ്രഭാഷണവും ഉണ്ടായിരുന്നു. ഗുരുഭക്തി, സാധന എന്നീ വിഷയങ്ങളെ അധികരിച്ചാണ് അദ്ദേഹം പ്രഭാഷണം നടത്തിയത്.
കർണ്ണാടകയിലെ എഡത്തൊരെ ശ്രീ യോഗാനന്ദേശ്വരി സരസ്വതി മഠത്തിന്റെ മഠാധിപതിയാണ് ശ്രീ ശങ്കരഭാരതി സ്വാമികൾ. ശൃംഗേരി ശാരദാപീഠത്തിലെ ശങ്കരാചാര്യ ശ്രീ ഭാരതി തീർത്ഥ മഹാസ്വാമികളുടെ ശിഷ്യനാണ് അദ്ദേഹം.
അമ്മയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ശ്രീ ശങ്കരഭാരതി സ്വാമികൾ ഇപ്രകാരം പറഞ്ഞു:
''അമ്മയുടെ ആശ്രമം സാധാരണക്കാർക്ക് വേണ്ടി നിരവധി ഉത്തമമായ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്ന് ഭക്തജനങ്ങളിൽനിന്നും അനേകകാലമായി ഞാൻ കേട്ടുകൊണ്ടിരിക്കുന്നു. പക്ഷേ, ഇന്നുവരെ ഇവിടെ എത്തിച്ചേരാൻ കഴിഞ്ഞില്ല. സൗന്ദര്യലഹരി യജ്ഞത്തിന്റെ ഭാഗമായി ഇപ്പോൾ മാതാ അമൃതാനന്ദമയി ദേവിയുടെ ആശ്രമത്തിലെത്തിച്ചേർന്നു. ആശ്രമത്തിൽനിന്നും ഞങ്ങളുടെ പ്രവർത്തനങ്ങൾക്ക് അമ്മ വളരെയേറെ സഹായം ചെയ്യുന്നുണ്ട്. അമ്മയുമായി ഒന്നേകാൽ മണിക്കൂർ സംഭാഷണം ചെയ്യുകയുണ്ടായി. അപ്പോൾ, സമൂഹത്തേക്കുറിച്ചുള്ള തന്റെ ഹൃദയഭാവങ്ങൾ അമ്മ വ്യക്തമാക്കുകയുണ്ടായി. ഈ ദിശയിൽ ഞാൻ ചെയ്യുന്ന കാര്യങ്ങൾ അമ്മയേയും ഞാൻ അറിയിച്ചു. അമ്മയും സമയം തന്ന് അവ ശ്രദ്ധിക്കുകയുണ്ടായി. ഇതിൽ ഞാൻ അത്യന്തം സന്തുഷ്ടനാണ്.''
സ്വാമി ഹരിബ്രഹ്‌മേന്ദ്രാനന്ദ തീർത്ഥ (ആചാര്യൻ, ആദിശങ്കര വിദ്യാപീഠം, ഉത്തരകാശി, ഹിമാലയം.), സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി (ദയാനന്ദ ആശ്രമം, പാലക്കാട്), ശ്രീ അജയ് കുമാർ (ചീഫ് കോർഡിനേറ്റർ, സൗന്ദര്യ ലഹരി ഉപാസനാ മണ്ഡലി),
പ്രൊഫ. ഉണ്ണികൃഷ്ണൻ (വൈസ് പ്രിൻസിപ്പൾ, സംസ്‌കൃത കോളേജ്, തിരുവനന്തപുരം),
വാചസ്പതി നന്ദകുമാർ (അന്താരാഷ്ട്ര കോർഡിനേറ്റർ, സംസ്‌കൃത ഭാരതി), ശ്രീ ശ്രീധര ഹെഗ്‌ഡെ (രക്ഷാധികാരി, വേദാന്ത ഭാരതി), ഹനുമന്ത റാവു (വേദാന്ത ഭാരതി ട്രസ്റ്റ്) തുടങ്ങിയവരും മാതാ അമൃതാനന്ദമയീദേവിയുമായി കൂടിക്കാഴ്ച നടത്തി.