- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE

തലശേരി:മലബാർ കാൻസർ സെന്ററിൽ കണ്ണിലെ കാൻസർ ചികിത്സ ലഭ്യമാവുന്ന ഒക്കുലർ ഓങ്കോളജി വിഭാഗം എത്രയും വേഗത്തിൽ ആരംഭിക്കാൻ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. മലബാർ കാൻസർ സെന്റർ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കാൻസർ രോഗികൾക്കുള്ള ചികിത്സ എത്രത്തോളം സൗജന്യമായി നൽകാൻ കഴിയുമെന്ന് സർക്കാർ ആലോചിക്കുന്നു. എംസിസി യിൽ ക്യാൻസർ ചികിത്സാ മേഖലയിലെ കൂടുതൽ നൂതന ചികിത്സാസംവിധാനങ്ങളും ചികിത്സാ രീതികളും ഒരുക്കും. ഗവേഷണ രംഗത്ത് എം സി സി നടത്തി വരുന്ന പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുമെന്നും അവർ പറഞ്ഞു.
കാൻസർ സെന്ററിൽ നടക്കുന്ന നിർമ്മാണ പ്രവൃത്തികളുടെ പുരോഗതി മന്ത്രി വിലയിരുത്തി. എത്രയും പെട്ടെന്ന് നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിക്കാനും മന്ത്രി ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. എഎൻ ഷംസീർ എം എൽ എ, എം സി സി ഡയറക്ടർ സതീശൻ ബാലസുബ്രഹ്മണ്യം, അഡിഷണൽ ചീഫ് സെക്രട്ടറി ഡോ ആശ തോമസ്, ഹെൽത്ത് ജോയിന്റ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമൻ എന്നിവർ എം സി സി സന്ദർശന വേളയിൽ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.


