പത്തനംതിട്ട: ശബരിമല മേഖലയിൽ കനത്തമഴ. ത്രിവേണിയിൽ പമ്പ കരകവിഞ്ഞു. തീർത്ഥാടകർ ഒരു കാരണവശാലും നദിയിൽ ഇറങ്ങരുതെന്നു ജില്ലാഭരണകൂടം മുന്നറിയിപ്പ് നൽകി. നീരൊഴുക്കു ശക്തമായതിനാൽ പമ്പ അണക്കെട്ടിൽ ഓറഞ്ച് അലർട്ട് പ്രാഖ്യപിച്ചു.

പമ്പാ നദിയുടെയും കക്കാട്ടാറിന്റെയും ഇരുകരകളിൽ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലർത്തണമെന്ന് ജില്ലാ കലക്ടർ ദിവ്യ എസ്. അയ്യർ അറിയിച്ചു.