- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആന്ധ്രാപ്രദേശ് സാക്ഷ്യം വഹിക്കുന്നത് സമാനതകളില്ലാത്ത പ്രളയ ദുരന്തത്തിന്; കടപ്പ ജില്ലയിൽ റോഡ് ഗതാഗതവും റെയിൽ ഗതാഗതവും തകർന്ന നിലയിൽ; ബസുകൾ ഒഴുക്കിൽപ്പെട്ട് മരിച്ചവരുടെ എണ്ണം 18 ആയി: ബംഗാളിലെ ന്യൂനമർദ്ദം ആന്ധ്രാപ്രദേശിനുണ്ടാക്കുന്നത് കനത്ത നാശനഷ്ടം
അമരാവതി: ആന്ധ്രപ്രദേശിൽ കനത്ത മഴയെത്തുടർന്ന് ബസുകൾ ഒഴുക്കിൽപ്പെട്ട് 18 പേർ മരിച്ചു. 100 ഓളം പേരെ കാണാതായി. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. പ്രളയ ദുരിതത്തെ തുടർന്ന് ഒറ്റപ്പെട്ട് പോയ സ്ഥലങ്ങളിലെ ആളുകൾക്ക് വേണ്ടി രക്ഷാപ്രവർത്തനത്തിന് പോയ മൂന്ന് ബസുകളാണ് അപകടത്തിൽപ്പെട്ടത്. ദക്ഷിണ ആന്ധ്രപ്രദേശിലെ കടപ്പ ജില്ലയിലെ മണ്ടപ്പള്ളി ഗ്രാമത്തിലാണു സംഭവം.
പ്രളയത്തെ തുടർന്നു കടപ്പ ജില്ലയിലെ മണ്ടപ്പള്ളി, അക്കേപാടു നന്ദലുരു ഗ്രാമങ്ങളിൽ ഒറ്റപ്പെട്ട ജനങ്ങളെ പുറത്തെത്തിക്കാൻ പോയ ആന്ധ്രപ്രദേശ് ആർടിസി ബസുകളാണ് ഒഴുക്കിൽപ്പെട്ടത്.
നിറയെ ആളുകളുമായി മടങ്ങുകയായിരുന്ന ബസ് പ്രളയമേഖലയിൽവച്ചു മുന്നോട്ടുപോകാനാവാതെ നിന്നുപോകുകയായിരുന്നു. ആളുകൾ ബസുകൾക്കു മുകളിൽ കയറിനിന്ന് സഹായത്തിനായി കേഴുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. മിനിറ്റുകൾക്കകം ബസുകൾ ഒഴുകിപോയി. മൂന്നു ബസുകളിൽ ഇതിലേറെ പേരുണ്ടെന്നാണ് സൂചന. കനത്ത മഴയെ തുടർന്ന് ചെയ്യൂരു നദിയിലെ വെള്ളത്തിന്റെ തോത് ഉയർന്നതാണ് കടപ്പ ജില്ലയിലെ വൈള്ളപ്പൊക്കത്തിന് കാരണം.
സമാനതകളില്ലാത്ത പ്രളയ ദുരിതമാണ് ദക്ഷിണ ആന്ധ്രപ്രദേശ് നേരിടുന്നത്. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തിന്റ സ്വാധീനത്തെ തുടർന്ന് 24 മണിക്കൂറായി മഴ തുടരുകയാണ്. കടപ്പ, ചിറ്റൂർ, അനന്തപൂർ, നെല്ലൂർ ജില്ലകൾ പ്രളയത്തിൽ മുങ്ങി. നിരവധി വീടുകൾ തകർന്നു. നീരൊഴുക്കു കൂടിയതിനെ തുടർന്ന് തുംഗ ഭംദ്ര അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നതാണ് പ്രളയത്തിന് ഇടയാക്കിയത്.
പാപാഗ്‌നി, സ്വർമുഖി, ഗാർഗേയി നദികൾ കരകവിഞ്ഞ് ഒഴുകുകയാണ്. ചിത്രാവദി നദിയിൽ കുടുങ്ങിയ 10 പേരെ വ്യോമസേന ഹെലികോപ്ടറുകൾ രക്ഷപ്പെടുത്തി. പ്രളയം വിലയിരുത്തുന്നതിനും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി മുഖ്യമന്ത്രി ജഗന്മോഹൻ റെഡ്ഡി അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്കു 5 ലക്ഷം രൂപ വീതം ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രളയത്തെ തുടർന്ന് കടപ്പാ ജില്ലയിലെ റോഡ് ഗതാഗതവും റെയിൽ ഗതാഗതവും തകർന്ന അവസ്ഥയിലാണ്. മിക്ക സ്ഥലങ്ങളിലും റെയിൽ പാളത്തിലും റോഡിലുമെലലാം വെള്ളം കയറി. ഫയർഫോഴ്‌സ് എത്തിയാണ് ആളുകളെ രക്ഷിച്ചത്. അപ്പോഴേക്കും 12 പേർ ഒഴുകിപ്പോയിരുന്നു. ഇവരുടെ മൃതദേഹങ്ങൾ പല സ്ഥലങ്ങളിൽ നിന്നായി കണ്ടെത്തി.
കടപ്പ വിമാനത്താവളം ഈ മാസം 25 മുതൽ അടച്ചിട്ടിരിക്കുകയാണ്. തിരുപ്പതി മുതൽ കടപ്പ വരെ റെയിൽവേ ലൈനും നാഷണൽ ഹൈവേയും തകർന്ന അവസ്ഥയിലാണ്. കാർത്തിക ദീപോത്സവവുമായി ബന്ധപ്പെചട്ച് കെ.സി കനാലിലെത്തിയ ഒരു ഭാര്യയും ഭർത്താവും ഒലിച്ചു പോയി. ഇവരുടെ മൃതദേഹം പിന്നീട് കണ്ടെത്തി. 39 വർഷത്തിന് ശേഷമാണ് തംഗഭദ്ര ജലസംഭരണി നിറയുന്നത്.