തിരുവനന്തപുരം: രോഗികളുടെ കൂട്ടിരിപ്പുകാർക്കുനേരെയുള്ള മെഡിക്കൽ കോളേജ് സെക്യൂരിറ്റി ജീവനക്കാരുടെ അക്രമത്തിൽ വ്യാപക പ്രതിഷേധം. കോൺഗ്രസ് മെഡിക്കൽ കോളേജ് മണ്ഡലം കമ്മറ്റിയുടെയും യൂത്ത് കോൺഗ്രസ് കഴക്കൂട്ടം അസംബ്ലി കമ്മറ്റിയുടെയും ആഭിമുഖ്യത്തിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ ഓഫീസിലേയ്ക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.

മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ്വകാര്യ ഏജൻസിയുടെ കീഴിലുള്ള സെക്യൂരിറ്റി ജീവനക്കാരുടെ ഗുണ്ടായിസം അവസാനിപ്പിക്കുന്നതിനും, സ്വകാര്യ ഏജൻസിയുടെ കരാർ റദ്ദ് ചെയ്തുകൊണ്ട് സെക്യുരിറ്റിയുടെ ചുമതല വിരമിച്ച സൈനികരെ ഏൽപ്പിക്കു എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.

കെപിസിസി മുൻ സെക്രട്ടറി കെഎസ് ഗോപകുമാർ ഉത്ഘാടനം ചെയ്തു മുൺ കൗൺസിലർ ജി എസ്ശ്രീകുമാർ, നജീവ് ബഷീർ, ജോൺസൻ ജോസഫ്, ആക്കുളം സുരേഷ് , യൂത്ത് കോൺഗ്രസ് നേതാക്കളായ അജിത്ത് ചെമ്പഴന്തി അനീഷ് സൈജു എന്നിവർ സംസാരിച്ചു