കോഴിക്കോട്: ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്‌മെന്റ് കൗൺസിന്റെ റൈസിങ് ക്വീൻ സർക്കിൾ സൗജന്യ വെബിനാർ സംഘടിപ്പിക്കുന്നു. പ്രീ - പ്രൈമറി ക്ലാസുകളിലെ മാനസിക പ്രശ്‌നങ്ങൾ നേരത്തെ കണ്ടെത്തുകയും ഇടപെടുകയും ചെയ്യുക എന്ന വിഷയത്തിൽ പല്ലവി സൂദ് (സൈക്കോളജിസ്റ്റ്, കൗൺസിലർ, പാരന്റ് ട്രെയിനർ, ഇൻക്യൂഷൻ അഡ്വക്കറ്റ് ) ക്ലാസ്സ് നയിക്കും.

ഗുണമേന്മയുള്ള വിദ്യഭ്യാസം ഓരോ കുട്ടിയുടേയും അവകാശമാണ്. പക്ഷേ അത് നൽകപ്പെടുന്ന സാഹചര്യവും കുട്ടിയുടെ മാനസികാവസ്ഥയും വളരെ പ്രധാനമാണ്. കുട്ടിയുടെ ഭാവിയെ ഗൗരവമായി ബാധിക്കുന്ന പ്രശ്‌നം ഇല്ലാതാക്കുക എന്നത് രക്ഷിതാക്കളും അദ്ധ്യാപകരുമടങ്ങുന്ന സമൂഹത്തിന്റെ ഉത്തരവാദിത്വമാക്കുന്നു. അതു കൊണ്ടു തന്നെ ഈ വിഷയം ചർച്ച ചെയ്യപ്പെടുകയും വേണം.

നവംബർ 20 ന് വൈകീട്ട് 3 മണി മുതൽ 4.30 വരെയാണ് സെമിനാർ. കൂടുതൽ വിവരങ്ങൾക്ക് 8136800993.