തിരൂക്ഷമായ തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കോർപ്പറേറ്റ് അനുകൂല നയങ്ങൾക്കെതിരെ എ.ഐ.ഡി.വൈ.ഒ മൂന്നാമത് സംസ്ഥാന യുവജന സമ്മേളനം ഹസൻ മരയ്ക്കാർ ഹാളിൽ നടക്കും. എസ്.യു.സിഐ (കമ്മ്യൂണിസ്റ്റ് ) കേന്ദ്ര കമ്മിറ്റിയംഗം ജയ്‌സൺ ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യാ പ്രസിഡന്റ് രാമാഞ്‌നപ്പ മുഖ്യപ്രസംഗം നടത്തും.

യുവാക്കൾക്ക് അർഹമായ തൊഴിൽ നിഷേധിച്ചുകൊണ്ട് അവരുടെ ജീവിതം വഴിമുട്ടിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെയുള്ള യുവജന പ്രക്ഷോഭം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം നടത്തുന്നത്. നിയമനം ആശ്യപ്പെട്ടുകൊണ്ട് വിവിധ വിഭാഗം ഉദ്യോഗാർത്ഥികൾ നടത്തുന്ന സമരത്തെ കൂടുതൽ ശക്തിപ്പെടുത്താനുള്ള പദ്ധതിക്ക് സമ്മേളനം രൂപം നൽകും. യുവജനങ്ങൾ വിവിധ മേഖലകളിൽ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ അടിസ്ഥാനപ്പെടുത്തിയ 11 പ്രമേയങ്ങൾ സമ്മേളനം ചർച്ച ചെയ്യും.

യു.എൻ.എ ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷാ, കായികാധ്യാപകൻ പ്രമോദ് കുന്നുംപുറത്ത്, സാമൂഹ്യപ്രവർത്തകഅശ്വതി ജ്വാല, സ്വാഗത സംഘം ചെയർമാൻ എൽ. ഹരിറാം, സാമൂഹ്യആരോഗ്യ വിദഗ്ദ്ധ ഡോ. അരുണ.എസ്.വേണു, സി.പി.ഒ റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ നേതാവ് ശ്രീ.വിഷ്ണു.എം, എ.ഐ.എം.എസ്.എസ് സംസ്ഥാന സെക്രട്ടറി കെ.എം ബീവി, എ.ഐ.ഡി.എസ്.ഒ സംസ്ഥാന ട്രഷറർ അഡ്വ. ആർ. അപർണ, എ.ഐ.ഡി.വൈ.ഒ സംസ്ഥാന പ്രസിഡന്റ് എൻ.കെ ബിജു, സെക്രട്ടറി ഇ.വി പ്രകാശ് എന്നിവർ സമ്മേളനത്തിൽ സംസാരിക്കും.

എസ്.യു.സിഐ (കമ്മ്യൂണിസ്റ്റ് ) സംസ്ഥാന സെക്രട്ടറിയേറ്റംഗം ആർ.കുമാർ സമാപന സന്ദേശം നൽകും.ഡിസംബർ 11, 12 തീയതികളിൽ അഖിലേന്ത്യാ സമ്മേളനം ഝാർഖണ്ഡിലെ ഘാട്‌സിലയിൽ നടക്കും.