കല്ലൂരാവി : കാഞ്ഞങ്ങാടിന്റെ തീരദേശത്ത് ഒരു നാടിന്റെ ഹൃദയ താളമായി പ്രവർത്തിക്കുന്ന സയ്ജാസ് കല്ലൂരാവി നിർധന രോഗികൾക്കായി നൽകുന്ന ചികിത്സ സഹായ നിധി കൈമാറി.

സയ്ജാസ് ചികിത്സ സഹായ നിധികാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് സി കുഞ്ഞാമദ് ഹാജി പാലക്കിയിൽ നിന്ന് കാഞ്ഞങ്ങാട് മീൻസിപാലിറ്റി 36 , 37 വാർഡ് കൗൺസിലവമാരായ സികെ അഷ്റഫ്, സെവൻസ്റ്റാർ അബ്ദുൾ റഹ്‌മാൻ എന്നിവർ ചേർന്ന് ഏറ്റ് വാങ്ങി.

സയ്ജാസ് ചികിത്സ സഹായനിധി കൈമാറുന്ന മഹനീയ ചടങ്ങിൽ
ഇസ്ലാം കരീം, മസാഫി മുഹമ്മദ് കുഞ്ഞി ഹാജി, സയ്ജാസ് ചാരിറ്റി സെൽ ജിസിസി ചെയർമാൻ മുസമ്മിൽ കല്ലൂരാവി, കൺവീനർ ഗോൾഡൻ ഷെരീഫ്, സെക്രട്ടറി സവാദ് കല്ലൂരാവി തുടങ്ങിയവർ സംബന്ധിച്ചു