കേന്ദ്ര റയിൽ വികസനത്തിന് പോലും നാളിതുവരെ വേണ്ട സ്ഥലം ഏറ്റെടുത്തു കൊടുക്കുവാൻ കഴിയാത്ത സർക്കാർ കെ-റയലിന് വേണ്ടി ഇപ്പോൾ കാണിക്കുന്ന താല്പര്യം വൻ സാമ്പത്തിക അഴിമതി ലക്ഷ്യമിട്ടാണെന്ന് ബിജെപി. സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ പറഞ്ഞു.

സംസ്ഥാനത്തിന് വൻ സാമ്പത്തിക ബാധ്യത വരുത്തിവെക്കുകയും പ്രകൃതി ദുരന്തത്തിലേക്ക് തള്ളി വിടുകയും ചെയ്യുന്നതാണ് ഈ പദ്ധതി. കെ.റയിൽ പദ്ധതി നടപ്പിലാകുമ്പോൾ ഇല്ലാതാകുന്നത് വൻ മലകളും കുന്നുകളും അതോടൊപ്പം ആയിരക്കണക്കിന് വീടുകളുമാണ്. പാരിസ്ഥിതിതിയെ തകർത്ത് ജനങ്ങളെ വീണ്ടും പ്രളയത്തിലേക്ക് ഈ പദ്ധതി തള്ളിവിടും. സംസ്ഥാന വികസനമോ ജനങ്ങളുടെ ക്ഷേമമോ അല്ല ഈ പദ്ധതിയുടെ പിന്നിലുള്ള ലക്ഷ്യമെന്നും ഇതിലൂടെ വൻ സാമ്പത്തിക അഴിമതിയാണ് ഇവർ ലക്ഷ്യമിടുന്നത് എന്നും അദ്ദേഹം പറഞ്ഞു .കെ-.റയിലിനെതിരെ ബിജെപി. സംസ്ഥാനവ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ നടത്തിയ ധർണ്ണ ആലപ്പുഴ കളക്ടറേറ്റിനു മുന്നിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ബിജെപി. ജില്ലാ പ്രസിഡന്റ് എം. വി. ഗോപകുമാർ അധ്യക്ഷത വഹിച്ചു.

മേഖല പ്രസിഡന്റ് കെ.സോമൻ മുഖ്യ പ്രഭാഷണം നടത്തി.മേഖലാ ഉപാധ്യക്ഷൻ കൊട്ടാരം ഉണ്ണികൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ എൽ.പി. ജയചന്ദ്രൻ, വിമൽ രവീന്ദ്രൻ , ജില്ലാ ഭാരവാഹികളായ പി.കെ.വാസുദേവൻ, റ്റി.കെ. അരവിന്ദാക്ഷൻ, സജീവ്‌ലാൽ, കെ.ജി.കർത്ത , ജി. വിനോദ് കുമാർ, സജു ഇടക്കല്ലിൽ , എം വിരാമചന്ദ്രൻ, ശാന്തകുമാരി, ശ്രീദേവി വിപിൻ, ജയശ്രീ അജയകുമാർ,സംസ്ഥാന കമ്മറ്റി അംഗം ബിന്ദു വിനയൻ , മോർച്ച ഭാരവാഹികളായ അനീഷ് തിരുവമ്പാടി, വി.ശ്രീജിത്ത്, സജു കുരുവിള, അരുൺ അനിരുദ്ധൻ , നിയോജക മണ്ഡലം പ്രസിഡണ്ട്മാരായ വി.ശ്രീജിത്ത്, സജി.പി.ദാസ്, സുബാഷ് തകഴി, കെ.എസ്. വിനോദ്, അഡ്വ. കെ.കെ. അനൂപ്, ബൈജു തിരുനല്ലൂർ, കൃഷ്ണകുമാർ രാം ദാസ് എന്നിവർ സംസാരിച്ചു.