ദുബായ്: ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം കോൺഫറൻസിന് 2025ൽ ദുബായ് ആതിഥേയത്വം വഹിക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ശനിയാഴ്ച ഇക്കാര്യം അറിയിച്ചത്. 2025ലെ 27-ാമത് ഇന്റർനാഷണൽ കൗൺസിൽ ഓഫ് മ്യൂസിയംസ് (ഐകോം)ജനറൽ കോൺഫറൻസിന് ദുബൈ വേദിയാകുമെന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററിൽ അറിയിച്ചു.

മിഡിൽ ഈസ്റ്റിൽ നടക്കുന്ന ആദ്യ ഇന്റർനാഷണൽ കൗൺസിൽ ഓഫ് മ്യൂസിയംസ് ജനറൽ കോൺഫറൻസ് ആണ് ഇത്. കുറഞ്ഞത് 119 രാജ്യങ്ങൾ കോൺഫറൻസിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. 20,000 രാജ്യാന്തര മ്യൂസിയങ്ങൾ ഉൾക്കൊള്ളും. ഈ വിജയം രാജ്യത്തിന്റെ സാംസ്‌കാരിക മേഖലയ്ക്ക് ശക്തമായ ഉണർവ് നൽകുമെന്ന് ശൈഖ് മുഹമ്മദ് കൂട്ടിച്ചേർത്തു.