- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുച്ചിറപ്പള്ളിയിൽ ആട് മോഷ്ടാക്കൾ സ്ബ ഇൻസ്‌പെക്ടറെ വെട്ടിക്കൊന്നു; എസ്‌ഐ ഭൂമിനാഥന്റെ മരണം ആടിനെ മോഷ്ടിച്ചു കൊണ്ടുപോകുന്നതു കണ്ടു തടയാൻ ശ്രമിക്കുന്നതിനിടെ തലയിൽ വെട്ടേറ്റ്
ചെന്നൈ:ആട് മോഷ്ടാക്കൾ പൊലീസ് സബ് ഇൻസ്‌പെക്ടറെ വെട്ടിക്കൊന്നു. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലാണ് സംഭവം. നാവൽപാട്ടു സ്റ്റേഷനിലെ എസ്‌ഐ സി.ഭൂമിനാഥനാണ് (50) ആട്‌മോഷ്ടാക്കളുടെ വെട്ടേറ്റതിനെ തുടർന്ന് കൊല്ലപ്പെട്ടത്. രാത്രി പട്രോളിങ്ങിനിടെ രണ്ടു പേർ ബൈക്കിൽ ആടിനെ മോഷ്ടിച്ചു കൊണ്ടുപോകുന്നതു കണ്ടു തടയാൻ ശ്രമിച്ചു.
നിർത്താതെ പോയവരെ ഭൂമിനാഥൻ ബൈക്കിൽ പിന്തുടർന്നു തടഞ്ഞപ്പോൾ മോഷ്ടാക്കൾ തലയിൽ വെട്ടുകയായിരുന്നു. സഹപ്രവർത്തകൻ എത്തിയപ്പോൾ രക്തത്തിൽ കുളിച്ച മൃതദേഹമാണു കണ്ടത്. സംസ്ഥാന സർക്കാർ ഭൂമിനാഥന്റെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു. ഒരംഗത്തിനു സർക്കാർ ജോലിയും ഉറപ്പുനൽകി.
Next Story