- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉമ്മൻ ചാണ്ടിക്ക് ദേഹാസ്വാസ്ഥ്യം; പുതുപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങി: ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പുതുപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് മണിക്കൂർ ആശുപത്രിയിലെ വിശ്രമത്തിനു ശേഷം അദ്ദേഹം തിരുവനന്തപുരത്തേക്ക് മടങ്ങി. അദ്ദേഹത്തിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
ഇന്നലെ ഉച്ചയ്ക്കു 12 മണിയോടെ പള്ളിക്കത്തോട്ടിലെ സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ പുറപ്പെടുമ്പോഴാണു ശാരീരിക അവശത അനുഭവപ്പെട്ടത്. തുടർന്നു പുതുപ്പള്ളിയിലെ ആശുപത്രിയിലേക്കു പോവുകയായിരുന്നു. രക്തത്തിൽ പഞ്ചസാരയുടെ അളവു കൂടിയതാണു ക്ഷീണത്തിനു കാരണമെന്നും മറ്റു പ്രശ്നങ്ങൾ ഇല്ലെന്നും കണ്ടെത്തിയതായി ഡോക്ടർമാർ അറിയിച്ചു. മെഡിക്കൽ കോളജ് ഹൃദ്രോഗ വിഭാഗം മേധാവി ഡോ. വി.എൻ.ജയപ്രകാശിന്റെ നിർദേശപ്രകാരം ഇസിജി പരിശോധന നടത്തി.
Next Story