- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വീണ്ടും പണി ചോദിച്ചുവാങ്ങി ഫലസ്തീൻ തീവ്രവാദികൾ; ഇസ്രയേലി ടൂറിസ്റ്റ് ഗൈഡിനെ വെടിവെച്ചു കൊന്നത് ഹമാസിന്റെ നേതാവ്; ആക്രമിയെ പൊലീസ് കൊന്നെങ്കിലും തിരിച്ചടി സാധ്യത ഉറപ്പ്
മരണം ഇരന്നു വാങ്ങാൻ ഇറങ്ങിയ തീവ്രവാദികൾ വീണ്ടും ഒരിക്കൽ കൂടി തങ്ങളുടെ ക്രൂരത തെളിയിച്ചു. ജറുസലേമിലെ പുരാതന നഗരത്തിൽ ഒരു ഇസ്രയേലി ടൂറിസ്റ്റി ഗൈഡിനെ വെടിവെച്ചു കൊന്ന ഹമാസിന്റെ നേതാവിനെ ഇസ്രയേലി പൊലീസ് വെടിവെച്ചു കൊന്നു. കിഴക്കൻ ജറുസലേമിൽ നിന്നുള്ള 42 കാരനായ ഫാദി അബു സ്ഖൈഡെം എന്ന ഹമാസ് നേതാവാണ് പൊലീസ് വെടിയേറ്റ് മരിച്ചത്. ഫലസ്തീൻ കാർ സ്വതന്ത്ര രാഷ്ട്രം അവകാശപ്പെടുന്ന മേഖലയ്ക്കുള്ളിൽ കടന്നാണ് ഇയാളെ ഇസ്രയേലി പൊലീസ് വെടിവെച്ചു കൊന്നത്.
കഴിഞ്ഞ നാലു ദിവസത്തിനുള്ളിൽ നടക്കുന്ന രണ്ടാമത്തെ തീവ്രവാദി ആക്രമണമായിരുന്നു ഇത്. ഇസ്ലാമത വിശ്വാസികളുടെ മൂന്നാമത്തെ പുണ്യസ്ഥലമായ അൽ-അക്ക്സാ മോസ്‌ക്കിന്റെ ഗെയ്റ്റിനു സമീപം വച്ചാണ് ഈ ആക്രമണം ഉണ്ടായത്.രണ്ട് പുരാതന ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങൾ സ്ഥിതിചെയ്യുന്നതിനാൽ യഹൂദർക്കും ഇത് പുണ്യസ്ഥലമാണ്.
ഇസ്രയേൽ കൈവശം വെച്ചിരിക്കുന്ന വെസ്റ്റ് ബാങ്കിൽ താരതമ്യേന മിതവാദികളായ ഫലസ്തീനികളാണ് ഭരണം നടത്തുന്നത് എന്നാൽ, ഗസ്സാ സ്ട്രിപ്പ് കൈവശം വെച്ചിരിക്കുന്ന ഹമാസ് ഒരുകാലത്തും ഇസ്രയേലുമായി സന്ധി ചെയ്യാൻ തയ്യാറല്ലാത്ത തീവ്രവാദികളാണ്. വെള്ളിയാഴ്‌ച്ച ഹമാസിന്റെ രാഷ്ട്രീയ വിഭാഗത്തെ ബ്രിട്ടനും നിരോധിച്ചിരുന്നു. ഇതോടെ അമേരിക്കയ്ക്കും യൂറോപ്യൻ യൂണിയനും സമാനമായ നിലപാടായി ബ്രിട്ടന്റേതും. ബ്രിട്ടന്റെ ഈ പുതിയ നീക്കത്തെ ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നെറ്റ് സ്വാഗതം ചെയ്തിട്ടുണ്ട്.
സൗത്ത് ആഫ്രിക്കയിൽ നിന്നും അടുത്തകാലത്ത് ഇസ്രയേലിൽ കുടിയേറിയ ഒരു യഹൂദവംശജനാണ് തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതോടൊപ്പം മറ്റൊരു ഇസ്രയേലി പൗരനും രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ടെന്നും ഇസ്രയേലി പൊലീസ് അറിയിച്ചു. 1967-ലെ മദ്ധ്യപൂർവ്വ യുദ്ധകാലത്തായിരുന്നു കിഴക്കൻ ജറുസലേമിലെ, പുരാതൻ നഗരം ഉൾപ്പടെയുള്ള ഭാഗങ്ങൾ ഇസ്രയേൽ പിടിച്ചെടുത്തത്. പിന്നീട് അതിന്റെ തലസ്ഥാനമായി കൂട്ടിച്ചേർത്ത് അന്താരാഷ്ട്ര പിന്തുണയും കരസ്ഥമാക്കി.
അക്രമിയെ പൊലീസ് വെടിവെച്ചു കൊന്നെങ്കിലും, അതിൽ നിൽക്കുകയില്ല പ്രതികാര നടപടികൾ എന്നാണ് ചില പാശ്ചാത്യ നിരീകഷകർ പറയുന്നത്. ഒന്നിന് രണ്ടായി തിരിച്ചുകൊടുത്താണ് ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടുള്ളത്. ആ ചരിത്രം ആവർത്തിക്കുകയാണെങ്കിൽ മേഖല വീണ്ടും സംഘർഷപൂരിതമായേക്കും എന്ന ആശങ്കയും ഉയരുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ