- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടതു സർക്കാരിന്റെ വാഗ്ദാന ലംഘനം; എൻ.ജി.ഒ. സംഘ് ഉപവാസ സമരം നാളെ
ആലപ്പുഴ: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഭരണത്തിലേറിയ പിണറായി സർക്കാർ അഞ്ചരവർഷമായി ജീവനക്കാരെ വഞ്ചിക്കുന്നതിൽ പ്രതിഷേധിച്ചും ജീവനക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതിനെതിരായും ക്ലാസ് 4 ജീവനക്കാരോടുള്ള അവഗണനയ്ക്ക് എതിരായും കേരള എൻ.ജി.ഒ സംഘ് നാളെ സംസ്ഥാന തലത്തിൽ ഏകദിന ഉപവാസം നടത്തും. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കാൻ നിയമ തടസ്സമില്ല എന്ന് ഇടതു സർക്കാർ നിയമിച്ച കമ്മീഷൻ റിപ്പോർട്ട് നൽകിയിട്ട് 6 മാസം പിന്നിട്ടു. റിപ്പോർട്ട് പുറത്തുവിടാനോ അതിലെ ശിപാർശകൾ നടപ്പാക്കാനോ സർക്കാർ തയ്യാറാകുന്നില്ല. ഇടതുപക്ഷം കേരളത്തിന് വെളിയിൽ പറയുന്ന നിലപാടുകൾ ഭരണം ഉള്ള ഏക സംസ്ഥാനത്ത് നടപ്പാക്കാത്തത് വഞ്ചനയാണ്.
പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, 2021 ജനുവരി മുതൽ ജീവനക്കാർക്ക് ലഭിക്കേണ്ട രണ്ടു ഗഡു (5%) ക്ഷാമബത്ത അനുവദിക്കുവാൻ തയ്യാറാകുക, തുല്യ സർക്കാർ വിഹിതം ഉൾപ്പെടുത്തി കുറ്റമറ്റ രീതിയിൽ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുക, ക്ലാസ് 4 ജീവനക്കാർക്ക് 40% വകുപ്പുതല പ്രമോഷനും ഓഫീസുകളിൽ ഇരിപ്പിടവും നൽകുക, എല്ലാ ജീവനക്കാർക്കും ലീവ് സറണ്ടർ അനുവദിക്കുക, പൊതു സ്ഥലംമാറ്റം മാനദണ്ഡങ്ങൾ പാലിച്ച് നടപ്പാക്കുക, ജീവനക്കാർക്ക് അർഹമായ പ്രമോഷൻ നിഷേധിക്കുന്ന സ്‌പെഷ്യൽ റൂളുകൾ പരിഷ്‌കരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ജില്ലാ പ്രസിഡന്റ് കെ.രാമനാഥിന്റെ നേതൃത്വത്തിൽ എൻ.ജി.ഒ. സംഘ് ജില്ലാ നേതാക്കൾ 2021നവംബർ 23 ചൊവ്വാഴ്ച ആലപ്പുഴ കളക്ടറേറ്റിന് മുന്നിൽ ഏകദിന ഉപവാസ സമരം നടത്തുമെന്ന് ജില്ലാ സെക്രട്ടറി ശ്രീജിത്ത് കരുമാടി അറിയിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എ.പ്രകാശ് ഉപവാസ സമരം ഉദ്ഘാടനം ചെയ്യും. ബി.എം.എസ് ഭാരവാഹികൾ, ഫെറ്റോ ഘടക സംഘടനാ നേതാക്കൾ, വിവിധ കാറ്റഗറി സംഘടനാ നേതാക്കൾ എന്നിവർ അഭിവാദ്യമർപ്പിച്ച് സംസാരിക്കും.