- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെക്റ്റർ ജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം
കൊച്ചി: പകർച്ചവ്യാധികളിൽ 70 ശതമാനത്തിലധികവും വെക്റ്ററിലൂടെ പകരുന്ന രോഗങ്ങളാണ്. ലോകത്തെ ഉഷ്ണമേഖലാ പ്രദേശങ്ങളിലെ ആളുകളെയാണ് ഇത് പ്രധാനമായും ബാധിക്കുന്നത്. താപ നില ഉയരുന്നതും ദൈർഘ്യമേറിയ പകർച്ചാ കാലങ്ങളും ഇന്ത്യയെ വെക്റ്റർ ജന്യ രോഗങ്ങളുടെ കേന്ദ്രമായി മാറ്റുകയാണ്. ഇത് തടയുന്നതിനും ചികിൽസകൾക്കും വേണ്ട ബോധവൽക്കരണം അനിവാര്യമാകുകയാണ്.
രോഗബാധിതനായ വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്കും മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കും പകർച്ചവ്യാധികൾ പകർത്താൻ കഴിയുന്ന ജീവികളാണ് വെക്റ്ററുകൾ. ഡെങ്കു, മലേരിയ, ചിക്കൻഗുനിയ, പകർച്ചപനി തുടങ്ങിയവയാണ് ഇന്ത്യയിൽ സാധാരണയായി കാണുന്ന വെക്റ്റർ ജന്യ രോഗങ്ങൾ. ഡെങ്കു, ചിക്കൻഗുനിയ തുടങ്ങിയവ ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുക് കടിയിലൂടെയാണ് പകരുന്നത്. മലേരിയ പടർത്തുന്നത് അനോഫിലസ് കൊതുകുകളുടെ കടിയിലൂടെയാണ്. ചെറു ജീവികളുടെ ലാർവകളിലൂടെയാണ് പകർച്ചപനി പടരുന്നത്. ഇത്തരം എല്ലാ രോഗങ്ങളുടെയും പൊതുവായ ലക്ഷണം പനിയാണ്.
വെക്റ്റർ ജന്യ രോഗങ്ങളിൽ നിന്നും സംരക്ഷണത്തിന് ഏറ്റവും അത്യാവശ്യം ജാഗ്രത പാലിക്കുകയാണെന്നും ഇത്തരം രോഗം പിടിപ്പെട്ടാൽ പേടിക്കരുതെന്നും സ്വയം ചികിൽസയ്ക്ക് ഒരുങ്ങാതെ എത്രയും പെട്ടെന്ന് ഡോക്ടറെ കാണണമെന്നും സുന്ദരം അരുൾരാജ് ആശുപത്രി സ്ഥാപകനും ചെയർമാനും അക്യൂട്ട് മെഡിസിൻ മേധാവിയുമായ ഡോ.അരുൾരാജ് പറഞ്ഞു. എല്ലാ പനിയും കോവിഡ്-19 ആണെന്ന് വിലയിരുത്തി ടെസ്റ്റുകൾക്ക് പുറപ്പെടരുതെന്നും ഈ രോഗ ലക്ഷണങ്ങളെല്ലാം മറികടക്കാമെന്നും ചികിൽസിക്കാവുന്നതുമാണ്, ഡെങ്കുവിനും ചിക്കൻഗുനിയക്കും പാരസെറ്റമോളിന്റെ ഉപയോഗത്തോടെ പനിയിൽ നിന്നും വേദനയിൽ നിന്നും മുക്തി നേടാമെന്നും പകർച്ചപനി ആന്റി ബയോട്ടിക്ക് ഉപയോഗിച്ച് ഭേദമാക്കാമെന്നും മലേരിയയ്ക്ക് ആന്റി മലേരിയ ചികിൽസ വേണമെന്നും അദേഹം പറഞ്ഞു.
ഡോക്സിസൈക്ലൈൻ പോലുള്ള ആന്റിബയോട്ടിക്കുകൾ വെക്റ്റർ ജന്യ രോഗങ്ങളുടെ ചികിൽസയിൽ മികച്ച ഫലം നൽകുന്നുണ്ടെന്നും ഇത് പരീക്ഷിച്ച് വിജയിച്ച ആന്റിബയോട്ടിക്കാണെന്നും ഇതിന് ആന്റി വൈറൽ, പനിക്കെതിരായും, ആന്റി പാരാസിറ്റിക്, ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങളുണ്ടെന്നും അരുൾരാജ് കൂട്ടിചേർത്തു.
പകർച്ചപനിക്ക് അനുയോജ്യമായ മരുന്നാണ് ഡോക്സിസൈക്ലൈൻ. ഡെങ്കുവിന് സങ്കീർണമായ രോഗികളിൽ കാര്യമായ നേട്ടം നൽകുന്നു. ചിക്കുൻഗുനിയയ്ക്കും ഇത് ഉപയോഗപ്രദമാണ്. മലേരിയയ്ക്ക് പ്രതിരോധമായി ഇത് ഉപയോഗിക്കാം.ചികിൽസയ്ക്ക് ആന്റിമലേരിയ മരുന്നായും നൽകാം.
സ്വയം സംരക്ഷണത്തിന് ആവശ്യമായതെല്ലാം പാലിക്കേണ്ടത് പ്രധാനമാണ്. എന്നിട്ടും ഇരയായാൽ ഉടനെ ഡോക്ടറെ കണ്ട് അദേഹം നൽകുന്ന നിർദേശങ്ങൾ അനുസരിച്ച് മുന്നോട്ട് പോകുക.
ചില ടിപ്പ്സുകൾ:വീടിന്റെ പരിസരത്ത് ബക്കറ്റുകൾ, പ്ലാന്ററുകൾ, ടയറുകൾ തുടങ്ങിയവയിൽ വെള്ളം കെട്ടി നിൽക്കാതെ സൂക്ഷിക്കുകമുഴുവൻ കൈയുള്ള വസ്ത്രങ്ങൾ, പാന്റുകൾ ഉപയോഗിക്കുകകീടങ്ങളെ ഒഴിവാക്കി നിർത്താൻ വേണ്ട കൊതുകു വലയും മറ്റും ഉപയോഗിച്ച് കീടങ്ങളുടെ കടി ഒഴിവാക്കുകധാരാളം പച്ചപ്പും കുറ്റിക്കാടുകളും ഉള്ള സ്ഥലങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കുക