തലശേരി: തലശേരി കടൽ തീരത്ത് കരയ്ക്കടിഞ്ഞ അജ്്ഞാത മൃതദേഹം തിരിച്ചറിഞ്ഞു. പുല്ലൂക്കര സ്വദേശിയുടെ മൃതദേഹമാണ് തിങ്കളാഴ്‌ച്ച രാവിലെ തലശ്ശേരി കടൽ തീരത്ത് കണ്ടെത്തിയത്. മുക്കിൽ പീടികക്കടുത്ത കുയ്യിലടത്ത് യൂസഫിന്റെ മൃതദേഹമാണ് തലശ്ശേരി കടൽ പാലത്തിന് സമീപം കണ്ടെത്തിയത്. നീന്തൽ വിദഗ്ധൻ മൻസൂറിന്റെ സഹായത്തോടെ തലശ്ശേരി തീരദേശ പൊലീസ് മൃതദേഹം കരയിലെത്തിച്ചു.

ഗവ. ജനറൽ ആശുപത്രിയിലെ പരിശോധനക്ക് ശേഷം മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ബന്ധുക്കൾ എത്തിയാണ് തിരിച്ചറിഞ്ഞത് . ബംഗളൂരുവിൽ കച്ചവടം നടത്തിയിരുന്ന യൂസഫ് ലോക് ഡൗൺ കാലത്ത് നാട്ടിലെത്തിയതായിരുന്നു. ഞായറാഴ്‌ച്ച വീട്ടിൽ നിന്നും പുറത്ത് പോയ യൂസഫ് തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചുവരികയായിരുന്നു. നബീസ യാ ണ് ഭാര്യ .മക്കൾ : ഷഫീഖ്, ഷരീഫ്, ഷൗക്കത്ത് (മൂവരും ഗൾഫ്) ഷഫീജ, ഷഫീന, ഷാന .