ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ കുറ്റവാളികൾ പെരുകുന്നു. ജയിലുകളിൽ തടവുകാർ നിറഞ്ഞുകവിഞ്ഞതായാണ് റിപ്പോർട്ട്. ജയിലുകളുടെ സമ്പാദന ശേഷിയേക്കാൾ കൂടുതലായി 23,519 തടവുകാരാണ് രാജ്യത്തെ വിവിധ ജയിലുകളിലായി കഴിയുന്നത്.

ഫെഡറൽ ഒമ്പുഡ്സ്മാൻ സെക്രട്ടറിയേറ്റാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ചിരിക്കുകയാണ്. പല ജയിലുകളിലും കുറ്റവാളികൾ കൂടുതലായതിനാൽ മാനുഷ്യത്വ രഹിതമായ സാഹചര്യങ്ങളിലൂടെയാണ് തടവുകാർ കടന്നുപോകുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

116 ജയിലുകളായി 89,000ത്തോളം തടവുപുള്ളികളാണ് രാജ്യത്ത് കഴിയുന്നത്. എന്നാൽ 65,000 തടവുകാരെ ഉൾക്കൊള്ളിക്കുന്നതിനുള്ള ശേഷിയാണ് രാജ്യത്തുള്ളത്. വിവിധ ജയിലുകളിലായി 1,399 സ്ത്രീകളും 1,430 ജുവനൈൽ കുറ്റവാളികളും ദയനീയമായ സാഹചര്യത്തിലാണ് കഴിയുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.