- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ ഷെഹീൻ ചുഴലിക്കാറ്റിൽ പാസ്‌പോർട്ട് നഷ്ടപ്പെട്ടവർക്ക് ഇപ്പോൾ അപേക്ഷിക്കാം; ഇന്ത്യക്കാരുടെ പാസ്‌പോർട്ടിന്മേലുള്ള നടപടി തുടങ്ങി
ബാബൂറ: ശഹീൻ ചുഴലിക്കാറ്റിലും പേമാരിയിലും പാസ്‌പോർട്ട്‌നഷ്ടപ്പെട്ടവർ അപേക്ഷ പൂരിപ്പിച്ച് സാമൂഹിക പ്രവർത്തകർക്ക് നൽകിത്തുടങ്ങി. ഇന്ത്യ, ശ്രീലങ്ക, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഫിലിപ്പീൻസ് തുടങ്ങി വിവിധ രാജ്യക്കാരുടെ പാസ്‌പോർട്ടുകളാണ് ബാത്തിന മേഖലയിൽനിന്ന് നഷ്ടപ്പെട്ടുപോയത്. ഇതിൽ ഇന്ത്യക്കാരുടെ പാസ്‌പോർട്ടിന്മേലുള്ള നടപടിയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
ഇന്ത്യൻ എംബസിയിൽ നടന്ന ഓപൺ ഹൗസിൽ ഖാബൂറയിലെ സാമൂഹിക പ്രവർത്തകർ പ്രശ്‌നത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്നാണ് നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ എംബസി വിതരണം ചെയ്തത്. ഇത് പൂരിപ്പിച്ചുനൽകിയാൽ ഡൽഹി മന്ത്രാലയത്തിലേക്ക് അയച്ചുകൊടുക്കും. അവിടുന്ന് വരുന്ന നിർദേശാനുസരണം പാസ്‌പോർട്ടുകൾ പുതുക്കി നൽകാമെന്നാണ് അംബാസഡർ അറിയിച്ചത്.
നിശ്ചിത മാതൃകയിൽ അപേക്ഷ നൽകിയവരെ മാത്രമേ ശഹീൻ ദുരന്തത്തിൽ പാസ്‌പോർട്ട് നഷ്ടപ്പെട്ടവരുടെ പരിധിയിൽ ഉൾപ്പെടുത്തുകയുള്ളൂവെന്ന് എംബസി അധികൃതർ അറിയിച്ചിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളിൽ വന്ന സാമ്പത്തിക നഷ്ടത്തിനും അടിയന്തര ഇടപെടൽ ആവശ്യമാണെന്ന് സാമൂഹിക പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അതിനെക്കുറിച്ച് വ്യക്തമായ ഒരു നിർദ്ദേശം എംബസി അധികൃതർ നൽകിയില്ലെന്ന് ഓപൺ ഹൗസിൽ പങ്കെടുത്ത സാമൂഹിക പ്രവർത്തകർ പറഞ്ഞു.
<