പയ്യന്നൂർ: മെക്കാഡം ടാറിങ് പൂർത്തിയായ റോഡിൽ വൻ കുഴി രൂപപ്പെട്ടു. കണ്ണൂർ കടന്നപ്പള്ളി - പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ ചന്തപ്പുര- മെഡിക്കൽ കോളജ് റോഡിൽ തുമ്പോട്ടയിലാണ് ടാറിങ്ങിനു ശേഷം വൻ ഗർത്തം രൂപപ്പെട്ടത്.

ചൊവ്വാഴ്ച ഉച്ചയോടെയാണ് റോഡ് ഇടിഞ്ഞ് താണത്. ഒരാൾ പൊക്കത്തിലുള്ള കുഴിക്ക് ഒരു മീറ്ററിലധികം വിസ്തൃതിയുണ്ട്. ഗർത്തം രൂപപ്പെട്ട ഉടൻ നാട്ടുകാർ കണ്ടതിനാൽ വൻ ദുരന്തമാണ് വഴിമാറിയത്. അറിയാതെ വാഹനങ്ങൾ എത്തിയിരുന്നുവെങ്കിൽ കുഴിയിലേക്ക് താഴുമായിരുന്നു. കഴിഞ്ഞയാഴ്ചയാണ് റോഡിന്റെ ടാറിങ് പൂർത്തിയായത്.

സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ നാട്ടുകാർ റോഡിൽ അപകട മുന്നറിയിപ്പായി കൊടി നാട്ടുകയും ഈ ഭാഗത്തേക്ക് വാഹനങ്ങൾ വരാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കുകയും ചെയ്തു. ഇതുപോലെ വൻ കുഴി റോഡിന്റെ മറ്റ് ഭാഗങ്ങളിലുമുണ്ടാവുമോയെന്ന ഭീതിയിലാണ് നാട്ടുകാർ