- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീതി സ്റ്റോറിൽ നിന്നും ജീവനക്കാരിയുടെ ഫോൺ കവർന്ന സംഭവം; യുവാവിന്റെ ചിത്രം സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞു

തലശേരി:പട്ടാപ്പകൽ നീതി സ്റ്റോറിൽ നിന്നും ജീവനക്കാരിയുടെ മൊബൈൽ ഫോൺ തട്ടിയെടുത്തു കളഞ്ഞ മോഷ്ടാവിന്റെ ചിത്രം സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞു. മാടപ്പീടിക നീതി സ്റ്റോറിലെ ജീവനക്കാരിയുടെ സ്മാർട്ട് ഫോണാണ് കഴിഞ്ഞ ദിവസം നഷ്ടമായത്.
കഴിഞ്ഞ തിങ്കളാഴ്ച കാലത്ത് 11 മണിയോടെയാണ് സംഭവം.
പൾസർ ബൈക്കിലെത്തിയ യുവാവ് സ്ഥാപനത്തിലെ ജീവനക്കാരിയുടെ പതിനഞ്ചായിരം രൂപ വില വരുന്ന റെഡ്മി മൊബൈൽ ഫോൺ അടിച്ചുമാറ്റി കടന്നുകളയുകയായിരുന്നു. ഏകദേശം നാൽപത് വയസിനുള്ളിൽ പ്രായമുള്ളയാളാണ് മോഷണം നടത്തിയതെന്നാണ് ജീവനക്കാരി പറയുന്നുത്. സ്റ്റോറിൽ എത്തിയ മറ്റൊരാൾക്ക് ജീവനക്കാരി സാധനങ്ങൾ പായ്ക്കു ചെയ്തു നൽകുന്ന തിനിടെയാണ് മോഷണം നടന്നത്. തുടർന്ന് ഇവർ തലശേരി പൊലിസിൽ പരാതി നൽകുകയായിരുന്നു. ഇതേ തുടർന്ന് കടയിലെത്തിയ പൊലിസ് പരിശോധന നടത്തി. ഇതേ തുടർന്നാണ് സി.സി.ടി.വി ക്യാമറ ദൃശ്യത്തിൽ മോഷ്ടാവിന്റെ ചിത്രം പതിഞ്ഞതായി കണ്ടെത്തിയത്.


