- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ധർമടത്ത് ഐസ്‌ക്രീം ബോംബ് പൊട്ടി കുട്ടിക്ക് പരിക്കേറ്റ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു

കണ്ണൂർ:ധർമടം പാലയാട് നരിവയലിൽ ഐസ്‌ക്രീം ബോംബുപൊട്ടി കുട്ടിക്ക് പരുക്കേറ്റ സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ ചെയർമാൻ കെ.വി മനോജ് കുമാർ സ്വമേധയാ കേസെടുക്കുകയായിരുന്നു.
തിങ്കളാഴ്‌ച്ച വീട്ടുമുറ്റത്ത് ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കെ സമീപത്തെ കുറ്റിക്കാട്ടിൽ വീണ പന്തെടുക്കാൻ പോയ 12 വയസുകാരൻപന്താണെന്ന് തെറ്റിദ്ധരിച്ചു ഐസ് ക്രീം ബോളിൽ വെടിമരുന്നുനിറച്ചുണ്ടാക്കിയ ബോംബ് മുകളിലേക്ക് എറിഞ്ഞപ്പോൾ ഉഗ്രശബ്ദത്തിൽ താഴെവീണപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു.ബോംബിന്റെ ചീളുകൾ തെറിച്ചുവെള്ളൊഴുക്ക്നരിവയലിൽ പാലയാട്ഡയറ്റ് ഹോസ്റ്റലിനു സമീപം താമസിക്കുന്ന കടമ്പൂർ ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥി ശ്രീവർധ് പ്രദീപിനാണ് പരുക്കേറ്റത്.
കുട്ടിയെ തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് ധർമടം പൊലിസ് വെള്ളൊഴുക്ക് മേഖലയിൽ ബോംബിനായി തെരച്ചിൽ ശക്തമായി. തുടർച്ചയായി രണ്ടാംദിവസമാണ് കണ്ണൂരിൽ നിന്നെത്തിയ ബോംബ്, ഡോഗ്സ്‌ക്വാഡുകളും പൊലിസ് സേനയും തെരച്ചിൽ നടത്തുന്നത്. ഫോറൻസിക് വിഭാഗവും പരിശോധന നടത്തി. ഇവിടെ നിന്നും കിട്ടിയ മറ്റു മൂന്ന് ബോംബുകൾ പൊലിസ് അപകടരഹിതമായി നിർവീര്യമാക്കി.തലശേരി എ.സി.പി വിഷ്ണുപ്രദീപിന്റെ നേതൃത്വത്തിൽ പൊലിസ് പ്രദേശത്ത് റെയ്ഡു നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഡിസംബർ ഒന്നിന് കെ.ടി ജയകൃഷ്ണൻ അനുസ്മരണ ദിനം ആചരിക്കാനിരിക്കെ ഈ മേഖലയിൽ പൊലിസ് വരും ദിവസങ്ങളിൽ ശക്തമാക്കുമെന്നാണ് സൂചന.


