- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ദുബായ് എക്സ്പോ; ഇന്ത്യൻ പവലിയന് പുരസ്കാരം
ദുബായ്: ലോക എക്സ്‌പോ 2020 വേദിയിലെ ഇന്ത്യൻ പവലിയന് അംഗീകാരം. അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്റ്റിന്റെ 'മോസ്റ്റ് ഐക്കോണിക്' അംഗീകാരമാണ് നിർമ്മിതിക്ക് ലഭിച്ചത്. ഉദ്ഘാടനം കഴിഞ്ഞ് 50 ദിവസം പിന്നിടുമ്പോഴാണ് പുരസ്‌കാര നിറവിൽ പവലിയൻ എത്തിനിൽക്കുന്നത്.
'മനസ്സുകളെ ബന്ധിപ്പിച്ച് ഭാവിയെ വാർത്തെടുക്കുന്നു' എന്ന ആശയത്തിലാണ് ഈ നിർമ്മിതിയുള്ളതെന്നും അംഗീകാരം അഭിമാനം പകരുന്നതാണെന്നും ദുബായ് ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. അമൻ പുരി പറഞ്ഞു.
450 കോടി രൂപ ചെലവിൽ 1.2 ഏക്കർ സ്ഥലത്താണ് എക്സ്പോ 2020ൽ ഇന്ത്യൻ പവലിയൻ നിർമ്മിച്ചിരിക്കുന്നത്. 8750 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പവലിയൻ സ്ഥിരനിർമ്മിതിയാണ്. സ്വയം തിരിയുന്ന 600ൽ ഏറെ ഡിജിറ്റൽ ബ്ലോക്കുകൾ ചേർത്താണ് പുറംഭാഗം രൂപ കൽപന ചെയ്തത്. രണ്ട് ഭാഗങ്ങളിലായി തിരിച്ചിട്ടുള്ള പവലിയനിൽ വിവിധ പ്രദർശന പരിപാടികൾ നടക്കുന്നുണ്ട്.
ഇതിനോടകം ഇന്ത്യൻ പവലിയനിൽ മൂന്നര ലക്ഷം പേർ സന്ദർശനം നടത്തിയിട്ടുണ്ട്. രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകവും പ്രത്യേകതകളും പ്രദർശിപ്പിക്കുക മാത്രമല്ല, വലിയ സാധ്യതകളും ഇത് ലോകത്തിന് തുറന്നിടുന്നതായി എ.ഐ.എ. പ്രസിഡന്റ് ഡാനിയൽ എസ്. ഹാർട്ട് പറഞ്ഞു.




