ദുബായ്: ദുബായിൽ ഉണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു. കോഴിക്കോട് സ്വദേശി കാമ്പുറത്ത് വീട്ടിൽ നിഖിൽ ഉണ്ണി(40) ആണ് മരിച്ചത്.

ദുബൈ ബർഷയിൽ നിഖിൽ ഓടിച്ചിരുന്ന സ്പോർട്സ് ബൈക്ക് കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. ഇദ്ദേഹത്തോടൊപ്പം ബൈക്കിൽ സഞ്ചരിച്ച തമിഴ്‌നാട് സ്വദേശിയും മരിച്ചു.

ദുബൈയിൽ പെട്രോ കെം ലോജിസ്റ്റിക്‌സ് മാനേജരായിരുന്നു നിഖിൽ. പിതാവ്: പരേതനായ ഉണ്ണി(റിട്ട. എ ഐ ആർ), മാതാവ്: കൗസല്യ(റിട്ട. ജോ. സെക്രട്ടറി ഹൗസിങ് ബോർഡ്), ഭാര്യ: നിഖിത, മകൻ: ദക്ഷ്. സഹോദരങ്ങൾ: അഖിൽ, ധന്യ ദീപു, പ്രിയ ഉണ്ണി.