- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാധ ഒഴിപ്പിക്കാനെന്ന പേരിൽ പീഡനം; യുവാവിന് ജീവപര്യന്തം
ഒറ്റപ്പാലം: ബാധ ഒഴിപ്പിക്കാനെന്ന പേരിൽ യുവതിയെ പീഡിപ്പിച്ച യുവാവിന് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും വിധിച്ചു. പട്ടാമ്പി മഞ്ഞളുങ്ങൽ പന്തപ്പുലാക്കൽ അബൂതാഹിർ മുസല്യാർക്ക് (37) ആണ് ഒറ്റപ്പാലം അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജി പി.സെയ്തലവി ശിക്ഷ വിധിച്ചത്. 'ചെകുത്താന്റെ ഉപദ്രവം' ഒഴിപ്പിക്കാനെന്നു തെറ്റിദ്ധരിപ്പിച്ചു യുവതിയെ പീഡിപ്പിക്കുക ആയിരുന്നു.
പ്രതിയുടെ വീട്ടിലെ മുറിയിൽ 2017 ഏപ്രിൽ 8നു പുലർച്ചെയാണു കോയമ്പത്തൂർ ഉക്കടം സ്വദേശിയായ 21 വയസ്സുകാരി പീഡനത്തിനിരയായത്. സ്ഥിരമായി തലവേദനയും ശരീരവേദനയും ഉണ്ടാകുന്നതു ചെകുത്താൻ ബാധയാണെന്ന ബന്ധുക്കളുടെ വിശ്വാസമാണ് അവരെ പട്ടാമ്പിയിലെത്തിച്ചതെന്ന് 2017ൽ യുവതി പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു.
ഇയാളുടെ വീട്ടിൽ രണ്ട് ദിവസങ്ങളിലായി നടന്ന ചടങ്ങിൽ പങ്കെടുത്ത ശേഷം, അബൂതാഹിർ തന്റെ വീട്ടിൽ ഒരുദിവസം താമസിക്കാൻ നിർദേശിച്ചെന്നും ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന മുറിയിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നുമാണു കേസ്.