- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രി പിണറായി വിജയൻ പോപ്പുലർ ഫ്രണ്ടിന്റെ വളർത്തച്ഛൻ; സഞ്ജിത്തിന്റെ കൊലപാതകം എൻഐഎ അന്വേഷിക്കണം എന്നും അഡ്വ.പ്രകാശ് ബാബു

കണ്ണൂർ : കേരളത്തിൽ ഒളിഞ്ഞും തെളിഞ്ഞും മതവർഗ്ഗീയതയുടെയും ഭീകരതയുടെയും വിത്തുപാകാൻ ശ്രമിക്കുന്ന എസ്ഡിപിഐ-പോപ്പുലർ ഫ്രണ്ട് ഉൾപ്പെടെയുള്ള ഭീകര സംഘടനകളുടെ വളർത്തച്ഛനായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ മാറിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.കെ.പി.പ്രകാശ് ബാബു പറഞ്ഞു.
എസ് ഡി പി ഐ പ്രവർത്തകർ കൊലപ്പെടുത്തിയ പാലക്കാട് സഞ്ജിത്തിന്റെ കൊലപാതകം എൻ ഐ എ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരു സിവിൽ പൊലീസ് ഓഫീസർ ദൃക്‌സാക്ഷിയായ കൊലപാതകമായിരിന്നിട്ടും തുടക്കം മുതൽ പ്രതികളെ രക്ഷിക്കാനുള്ള അന്വേഷണമാണ് പൊലീസ് നടത്തിയതെന്നും അതിനാലാണ് പ്രതികൾ സഞ്ചരിച്ച വാഹനത്തിന്റെ ചിത്രം പുറത്തു വിടാതിരുന്നതും പ്രതികൾ രക്ഷപ്പെടാതിരിക്കാൻ ജില്ലയുടെ അതിർത്ഥി അടച്ചു പരിശോധിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ കൊലക്കേസ്സിലെ മുഖ്യപ്രതിയെ രണ്ട് വർഷം അറസ്റ്റ് ചെയ്യാതിരുന്നതും കേസ്സ് അട്ടിമറിക്കാൻ ശ്രമിച്ചതും സി പി എം 'പോപ്പുലർ ഫ്രണ്ട് ബാന്ധവത്തിന്റെ ഭാഗമായിരുന്നുവെന്നും സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ ഇതിന്റെ പ്രത്യുപകാരം സി പി എമ്മിന് ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഏത് വേഷപ്പകർച്ചയിലെത്തിയാലും തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യേണ്ട സാമൂഹ്യഭീഷണിയായിരുന്നിട്ടും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ മറവിൽ രണ്ടു മുന്നണികളും പോപ്പുലർ ഫ്രണ്ടിനെ വാരിപ്പുണരുകയാണെന്നും പ്രകാശ് ബാബുകുറ്റപ്പെടുത്തി. സമൂഹത്തിനും സമുദായത്തിന് ഭീഷണിയായ എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് എന്നിവ ഭീകര സംഘടനയാണെന്നതിന് മുഖവുര ആവശ്യമില്ലെന്നും നാറാത്ത് ആയുധ പരിശീലനം, ഐസ് റിക്രൂട്ട്‌മെന്റ്, കാശ്മീർ റിക്രൂട്ട്‌മെന്റ് തുടങ്ങിയ അനുഭവങ്ങൾ വേണ്ടുവോളം കൺമുന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു വർഷത്തിനിടയിൽ മൂന്ന് ആർഎസ്എസ് പ്രവർത്തകരെ വധിച്ച ഭീകര പ്രസ്ഥാനം കേരളത്തിലങ്ങോളമിങ്ങോളം ആർഎസ്എസ്, ബിജെപി പ്രവർത്തകരുടെ പേരെടുത്ത് ഇല്ലാതാക്കുമെന്ന് കൊലവിളി നടത്തിയിട്ടും പൊലീസ് നിസ്സഹായരായി നോക്കി നിൽക്കുന്നതും ഭീകര സംഘടനക്ക് ഭരണകൂട പിന്തുണയുള്ളതുകൊണ്ടാണെന്നും ഇതിന്റെ പേരിലുണ്ടാകുന്ന ക്രമസമാധാന തകർച്ചക്ക് ഉത്തരവാദി സർക്കാരും പൊലീസും മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സഞ്ജിത്ത് ഉൾപ്പെടെയുള്ള ആർഎസ്എസ് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസ്സ് എൻഐഎക്ക് കൈമാറുന്നതു വരെ പ്രക്ഷോഭം തുടരുമെന്നും പ്രകാശ് ബാബു മുന്നറിയിപ്പു നൽകി. ജില്ല പ്രസിഡണ്ട് എൻ ഹരിദാസ് അധ്യക്ഷനായി. ദേശിയ സമിതി അംഗങ്ങളായ എ ദാമോദരൻ , പി കെ വേലായുധൻ , ജില്ലാ വൈസ് പ്രസിഡന്റ് മോഹനൻ മാനന്തേരി എന്നിവർ പ്രസംഗിച്ചു , യോഗത്തിൽ ബിജെപി ജില്ല ജനറൽ സെക്രട്ടറി ബിജു ഏളക്കുഴി സ്വാഗതവും . ബിജെപി ജില്ല ജനറൽ സെക്രട്ടറി എം.ആർ സുരേഷ് നന്ദിയും പറഞ്ഞു .ജില്ലാ വൈസ് പ്രസിഡന്റുമാരായ സി പി സംഗീത, പി ആർ രാജൻ , വി മണിവർണൻ , വി പി സുരേന്ദ്രൻ , ജില്ലാ സെക്രട്ടറിമാരായ ടി സി മനോജ് , അരുൺ കൈതപ്രം , സെലീന പി , അഡ്വ അർച്ചന , ജില്ലാ ട്രഷറർ യു ടി ജയന്തൻ , ജില്ലാ സെൽ കോർഡിനേറ്റർ രാജൻ പുതുക്കുടി , മഹിളാ മോർച്ച ജില്ലാ അദ്ധ്യക്ഷാ റീന മനോഹരൻ , യുവമോർച്ച ജില്ലാ അദ്ധ്യക്ഷൻ മനോജ് മാസ്റ്റർ , എസ സി മോർച്ച ജില്ലാ അദ്ധ്യക്ഷൻ ഇ പി ബിജു , എസ ടി മോർച്ച ജില്ലാ അദ്ധ്യക്ഷൻ സജേഷ് കെ , ഒബിസി മോർച്ച ജില്ലാ അദ്ധ്യക്ഷൻ സഞ്ജീവ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി .


