- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീധനത്തിനായി കരുതിയ 75 ലക്ഷം രൂപ പെൺകുട്ടികളുടെ ഹോസ്റ്റൽ നിർമ്മാണത്തിന് നൽകി; വധുവിനും പിതാവിനും അഭിനന്ദനം
സ്ത്രീധനത്തിനായ കരുതിയ തുക പെൺകുട്ടികളുടെ ഹോസ്റ്റൽ നിർമ്മാണത്തിന് നൽകാൻ പിതാവിനോട് അഭ്യർത്ഥിച്ച് യുവതി. മകളുടെ ആഗ്രഹ പ്രകാരം പിതാവ് ദാനം ചെയ്തതാകട്ടെ 75 ലക്ഷം രൂപ. രാജസ്ഥാനിൽനിന്നാണ് ഈ വാർത്ത.
ബാർമർ സ്വദേശിയായ കിഷോർ സിങ് കാനോഡിന്റെ മകൾ അഞ്ജലി കൻവറാണ് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കാനുതകുന്ന ഈ നല്ല തീരുമാനം കൈക്കൊണ്ടത്. നവംബർ 21-നായിരുന്നു പ്രവീൺ സിങ്ങുമായുള്ള അഞ്ജലിയുടെ വിവാഹം.
അഞ്ജലിയുടെയും പിതാവിന്റെയും നല്ല തീരുമാനത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. ഇതിന്റെ പത്രവാർത്തയും പലരും ട്വിറ്റർ ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
Next Story