റിയാദ്: സൗദി അറേബ്യയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിക്കുന്നവരുടെ എണ്ണം ഉയരുന്നു. 44 രോഗബാധിതർ കൂടി സുഖം പ്രാപിച്ചപ്പോൾ പുതുതായി 24 പേർക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് 24 മണിക്കൂറിനിടെ ഒരാളുടെ മരണം കോവിഡ് മൂലമെന്ന് കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് 24 മണിക്കൂറിനിടെ 24,275 പി.സി.ആർ പരിശോധനകൾ നടന്നു. ആകെ റിപ്പോർട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 549,642 ആയി. ഇതിൽ 538,784 പേരും സുഖം പ്രാപിച്ചു. ആകെ 8,830 പേർ മരിച്ചു. 2,028 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 45 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

രാജ്യത്താകെ ഇതുവരെ 47,256,833 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 24,565,761 എണ്ണം ആദ്യ ഡോസ് ആണ്. 22,347,884 എണ്ണം സെക്കൻഡ് ഡോസും. 1,717,459 ഡോസ് പ്രായാധിക്യമുള്ളവർക്കാണ് നൽകിയത്. 343,188 പേർക്ക് ബൂസ്റ്റർ ഡോസ് നൽകി. രാജ്യത്തെ വിവിധ മേഖലകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 8, ജിദ്ദ 4, മറ്റ് 12 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ.