കണ്ണൂർ: കണ്ണൂർ ജില്ലാ ട്രഷറിയിൽ വിജിലൻസ് റെയ്ഡ്' റെയ്ഡിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടന്നതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഇതു സംബന്ധിച്ച ചില രേഖകൾ വിജിലൻസ് പിടിച്ചെടുത്തിട്ടുണ്ട്. കണ്ണുർ ജില്ലാ ട്രഷറിയിലെ സീനിയർ അക്കൗണ്ടന്റ് നിഥിൻ രാജിന്റെ നേതൃത്വത്തിൽ ചില സാമ്പത്തിക ക്രമക്കേടുകൾ നടന്നിരുന്നുവെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു.

സർക്കാർ സാമ്പത്തിക ഇടപാടുകൾ സ്വന്തം അക്കൗണ്ടു വഴി നടത്തിയെന്നാണ് ഇയാൾക്കെതിരെയുള്ള ആരോപണം ഇതിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് വിജിലൻസ് ഡി.വൈ.എസ്‌പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്. ട്രഷറി കേന്ദ്രീകരിച്ചുള്ള നിരവധി പരാതികളാണ് പൊതുജനങ്ങളിൽ നിന്നും ഇടപാടുകാരിൽ നിന്നും വിജിലൻസിന് ലഭിച്ചിരുന്നത്.

ഇതേ തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ട്രഷറിയുടെ പ്രവർത്തനം വിജിലൻസിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു വരും ദിനങ്ങളിലും റെയ്ഡ് തുടരുമെന്ന് വിജിലൻസ് റെയ്ഡ് തുടരുമെന്ന് ഡി.വൈ.എസ്‌പി ബാബു പെരിങ്ങോത്ത് അറിയിച്ചു.കഴിഞ്ഞ മാസം കൈക്കുലി വാങ്ങുന്നതിനിടെ കണ്ണുർ കോർപറേഷനിലെ ഒരു റവന്യു ഇൻസ്‌പെക്ടറെ വിജിലൻസ് കൈയോടെ പിടികൂടിയിരുന്നു.