- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒച്ചൊന്നിന് ഒരു രൂപ; ചാക്ക് നിറയെ ആഫ്രിക്കൻ ഒച്ചിനെ പിടിച്ച് നൽകി നാട്ടുകാർ
നാടുമുഴുവൻ ആഫ്രിക്കൻ ഒച്ച് വൻ ശല്യമായി മാറിയിരിക്കുകയാണ്. എന്നിട്ടും ഈ സാമൂഹിക പ്രശ്‌നത്തിന് നേരെ ഇതുവരെ അധികാരികൾ കണ്ണ് തുറന്നിട്ടില്ല. ഇപ്പോഴിതാ ഒച്ചിനെ നശഷിപ്പിക്കാൻ നൂതനാശയവുമായി വൈപ്പിൻ നായരമ്പലത്തെ പ്രഭാതസവാരിക്കാരുടെ കൂട്ടായ്മ. ഒച്ചൊന്നിന് ഒരു രൂപവീതം നൽകി ശേഖരിച്ച് നശിപ്പിക്കുകയാണ് സൺറൈസ് കൂട്ടായ്മയിലെ അംഗങ്ങൾ. എ
ആരോഗ്യവകുപ്പോ തദ്ദേശസ്ഥാപനങ്ങളോ ഒന്നും ചെയ്യത്തതിനെ തുടർന്നാണ് ഒച്ചുനശീകരണത്തിന് പ്രഭാതസവാരിക്കാർ ഒത്തുകൂടിയത്. ഒച്ചൊന്നിന് ഒരു രൂപാ വീതം നൽകി ശേഖരിക്കാൻ തീരുമാനിച്ചു. ഇതനുസരിച്ച് നാടുനീളെ പരസ്യവും പതിച്ചു. മൊബൈൽ നമ്പരും നൽകി. അതുവരെ അനങ്ങാതിരുന്നവർ പോലും ചാക്കു നിറയെ ഒച്ചുകളെ ശേഖരിച്ചു. സംഘാടകരെ സമീപിക്കുന്നവർക്ക് ഒച്ചെണ്ണി കാശു നൽകും. വിലക്കെടുക്കുന്ന ഒച്ചുകളെ ഉപ്പിട്ട് നശിപ്പിച്ച ശേഷം കുഴിച്ചുമൂടുകയാണിവർ.
500 മുതൽ 700 രൂപയ്ക്ക് വരെ ഒച്ചുകളെ വിൽപ്പന നടത്തിയവരുണ്ട്. കാശുകൊടുത്ത് ഒച്ചിനെ വാങ്ങുന്നവരൊന്നും നേരിട്ട് ഒച്ചുശേല്യം നേരിടുന്നവരല്ല എന്നതാണ് കൗതകം. എല്ലാവരും നായരമ്പലത്തിന് പുറത്തുള്ളവർ . ഒരു പൊതുപ്രശ്‌നത്തിൽ ഇടപെടാൻ ഉത്തരവാദിത്വപ്പെട്ടവർ വിമുഖതകാട്ടിയതിനോടുള്ള പ്രതിഷേധമാണ് ഒച്ചുവ്യാപാരത്തിലെത്തി നിൽക്കുന്നത്