- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൊബൈൽ ഫോൺ നൽകിയില്ല; മനോവിഷമത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു
ഇടുക്കി: മൊബൈൽ ഫോൺ നൽകാത്തതിന്റെ മനോവിഷമത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. റസൽ മുഹമ്മദ് എന്ന പതിനഞ്ചുകാരനാണ് ആത്മഹത്യ ചെയ്തത്. ഇടുക്കി കൊക്കയാറിൽ ഇന്നലെ രാവിലെയാണ് സംഭവം.
മൊബൈലിൽ കൡുകൊണ്ടിരുന്ന റസലിന്റെ കയ്യിൽ നിന്നും മാതാവ് ഫോൺ വാങ്ങി മാറ്റിവെച്ചിരുന്നു. കുട്ടിയോട് പഠിക്കാൻ ആവശ്യപ്പെടുകയും പഠനത്തിന് ശേഷം മൊബൈൽ തിരികെ നൽകാമെന്ന് പറയുകയും ചെയ്തിരുന്നു.
ഉച്ചയോടെ കുട്ടി പഠനത്തിന് ശേഷം മാതാവിനെ സമീപിക്കുകയും ഫോൺ കൈമാറുകയും ചെയ്തു. ഇതിന് പിന്നാലെ മാതാവും സഹോദരിയും തൊട്ടടുത്തുള്ള വീട്ടിൽ പോയി മടങ്ങിയെത്തിയപ്പോൾ റസലിന്റെ മുറി പൂട്ടിയ നിലയിലായിരുന്നു. വിളിച്ചിട്ട് തുറക്കാത്തതിനെത്തുടർന്ന് മാതാവും സഹോദരനും മുറിയുടെ വാതിൽ ചവിട്ടിത്തുറന്ന് അകത്ത് കയറിയപ്പോഴാണ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൊബൈൽ ഫോൺ നൽകാത്തതിലുള്ള മനോവിഷമത്തിൽ റസൽ ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.