- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാക്കിസ്ഥാനു വേണ്ടി ചാരപ്രവൃത്തി; ഇന്ത്യൻ സൈന്യത്തിന്റെ വിവരങ്ങൾ ചോർത്തി നൽകി; രാജസ്ഥാനിൽ ഒരാൾ അറസ്റ്റിൽ
ജയ്പുർ: പാക്കിസ്ഥാനു വേണ്ടി ചാരപ്രവൃത്തി നടത്തിയതിന് ജയ്സാൽമറിൽ കടയുടമയെ രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തു. മൊബൈൽ സിം കാർഡുകളുടെ കട നടത്തുന്ന നിദാബ് ഖാൻ എന്നായാളെയാണ് അറസ്റ്റ് ചെയ്തത്.
വർഷങ്ങളായി പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്‌ഐയ്ക്കായി ചാരപ്പണി ചെയ്യുകയായിരുന്നെന്ന് ഇന്റലിജൻസ് ഡയറക്ടർ ജനറൽ ഉമേഷ് മിശ്ര വ്യക്തമാക്കി.2015-ൽ നിദാബ് പാക്കിസ്ഥാൻ സന്ദർശിച്ചിരുന്നു.
ഐ.എസ്‌ഐയുടെ കീഴിൽ 15 ദിവസം പരിശീലനം നേടിയ ഇയാൾക്ക് 10,000 രൂപയും നൽകി. ഇന്ത്യൻ സൈന്യവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇയാൾ പാക്കിസ്ഥാന് കൈമാറിയതെന്നും സോഷ്യൽ മീഡിയാ അക്കൗണ്ടിലൂടെയായിരുന്നു വിവര കൈമാറ്റമെന്നും മിശ്ര ചൂണ്ടിക്കാട്ടുന്നു.
ന്യൂസ് ഡെസ്ക്
Next Story