- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ന്യൂ' എന്ന വാക്കുമായി ആശയക്കുഴപ്പം ഉണ്ടാകുന്നത് ഒഴിവാക്കാൻ നു എന്ന അക്ഷരം വിട്ടുകളഞ്ഞു; ഒരു പ്രദേശത്തെ അപമാനിക്കുന്നതായി തോന്നിയതിനാലാണ് ഷി എന്ന അക്ഷരം ഒഴിവാക്കിയത്; കോവിഡിനെ പോലെ ലോകാരോഗ്യ സംഘടനയ്ക്ക് ചൈനീസ് പേടിയും; ഒമിക്രോൺ എത്തുന്നത് രണ്ട് ചാട്ടം ചാടി
ജനീവ: ലോകാരോഗ്യസംഘടനയ്ക്ക് കോവിഡിനെ പോലെ ചൈനയേയും പേടിയാണ്. ചൈനയെ പ്രകോപിപ്പിക്കുന്നത് ഒന്നും അവർ ചെയ്യില്ല. കൊറോണ വൈറസിന്റെ പുതിയ വകഭേദത്തിന് 'ഒമിക്രോൺ' എന്നു പേരിട്ടതിനു വിശദീകരണവുമായി ലോകാരോഗ്യ സംഘടന എത്തുമ്പോഴും ചൈനീസ് ചർച്ച തുടരുകയാണ്. വെള്ളിയാഴ്ച ചേർന്ന അടിയന്തര യോഗത്തിലായിരുന്നു തീരുമാനം. ഗ്രീക്ക് അക്ഷരമാലാ ക്രമത്തിലെ അക്ഷരങ്ങളുടെ പേരാണ് കോവിഡിന്റെ ഓരോ വകഭേദത്തിനും നൽകി വരുന്നത്.
എന്നാൽ ഇത്തവണ അക്ഷരമാലയിലെ 'നു', 'ഷി' എന്നീ അക്ഷരങ്ങൾ ഒഴിവാക്കിയാണ് 'ഒമിക്രോണിലേക്ക്' എത്തിയത്. 'ഒരു പ്രദേശത്തെ അപമാനിക്കുന്നത് ഒഴിവാക്കാനാണ് രണ്ട് അക്ഷരങ്ങളെ വിട്ടുകളഞ്ഞതെന്നാണ് അധികൃതർ രാജ്യാന്തര മാധ്യമമായ ദ് ടെലിഗ്രാഫിനു നൽകിയ വിശദീകരണം. 'ഗ്രീക്ക് അക്ഷരമാലയിലെ നു, ഷി, എന്നീ അക്ഷരങ്ങൾ ബോധപൂർവം ഒഴിവാക്കുകയായിരുന്നെന്നു ലോകോരാഗ്യ സംഘടനയിലെ ഉദ്യോഗസ്ഥൻ അറിയിച്ചു.
'ന്യൂ' എന്ന വാക്കുമായി ആശയക്കുഴപ്പം ഉണ്ടാകുന്നത് ഒഴിവാക്കാനാണ് നു എന്ന അക്ഷരം വിട്ടുകളഞ്ഞത്. ഒരു പ്രദേശത്തെ അപമാനിക്കുന്നതായി തോന്നിയതിനാലാണ് ഷി എന്ന അക്ഷരം ഒഴിവാക്കിയത്. എല്ലാ പകർച്ചവ്യാധികളിലും രാഷ്ട്രീയമുണ്ട്' ദ് ടെലിഗ്രാഫ് സീനിയർ എഡിറ്റർ പോൾ നുക്കി ട്വിറ്ററിൽ കുറിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ പേരിലും 'ഷി' എന്ന അക്ഷരമുണ്ട്. അതുകൊണ്ടുതന്നെ ഇത് ഉപയോഗിച്ചാൽ കോവിഡ് വൈറസ് വകഭേദത്തിൽ വംശീയത കലരാനും ഇടയുണ്ടായിരുന്നു. ഗ്രീക്ക് അക്ഷരമാലയിലെ 15-ാം അക്ഷരമാണ് ഒമിക്രോൺ.
പേരിടും മുൻപേ ഇന്റർനെറ്റ് ലോകം വിളിച്ചതു 'നു' എന്നായിരുന്നു. മുൻ വകഭേദങ്ങൾക്കു ഗ്രീക്ക് അക്ഷരമാലയിലെ പേരുകൾ നൽകിയതായിരുന്നു ഗ്രീക്കിലെ ഈ 13ാം നമ്പർ അക്ഷരമായ 'നു' തിരഞ്ഞെടുക്കാൻ കാരണം. എന്നാൽ, ലോകാരോഗ്യസംഘടന 'നു'വും തൊട്ടടുത്ത '്‌സൈയും' ഒഴിവാക്കി ഒമിക്രോണിലേക്ക് എത്തി. ഇംഗ്ലിഷിൽ 'പുതിയത്' (ന്യൂ) എന്നതിനോടുള്ള സാദൃശ്യമാണ് 'നു'വിനെ ഒഴിവാക്കാൻ കാരണം.
കൊറോണയെ 'നോവൽ' അഥവാ 'ന്യു കൊറോണ വൈറസ്' എന്നാണ് വിശേഷിപ്പിക്കാറ്. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങ് എന്നെഴുതുമ്പോൾ ഷി ഉണ്ടെന്നതാണ് '്‌സൈ' ഒഴിവാക്കാൻ കാരണമെന്നും വാദങ്ങളുയർന്നു. നേരത്തെ കൊറോണയെ ചൈനീസ് വൈറസ് എന്നു ഡോണൾഡ് ട്രംപ് വിളിച്ചതു വിവാദം സൃഷ്ടിച്ചിരുന്നു. രാജ്യം, സ്ഥലം എന്നിവയുമായി ബന്ധപ്പെടുത്തി വൈറസുകൾക്കു വിളിപ്പേരുണ്ടാകുന്നത് ഒഴിവാക്കാനാണ് ഗ്രീക്ക് നാമകരണമെന്നു ലോകാരോഗ്യ സംഘടന നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിൽ രണ്ടാം തരംഗത്തിനു കാരണമാകും മുൻപു തന്നെ ഡെൽറ്റ വകഭേദത്തെ വേരിയന്റ് ഓഫ് കൺസേൺ (വിഒസി) ആയി പ്രഖ്യാപിച്ചിരുന്നു. ആശങ്ക നൽകുന്നത് എന്ന അർഥത്തിലായിരുന്നു ഇത്. സമാനമാണ് ഒമിക്രോണിന്റെ കാര്യവും. തീവ്രവ്യാപന ശേഷി ഒമിക്രോണിനുണ്ടെന്നാണു ലഭ്യമായ വിവരങ്ങൾ. ഇതിന്റെ അടിസ്ഥാനത്തിലാണ് സമയം പാഴാക്കാതെ വിഒസിയായി പ്രഖ്യാപിച്ചത്. അതിനർഥം സാന്നിധ്യമുള്ള രാജ്യങ്ങളും ബന്ധപ്പെടുന്ന രാജ്യങ്ങളും കരുതലെടുക്കണം എന്നാണ്.
കൊറോണ വൈറസ് വകഭേദങ്ങൾക്ക് ഗ്രീക്ക് അക്ഷരമാലയുടെ ക്രമത്തിൽ നാമകരണം ചെയുന്നതാണ് ലോകാരോഗ്യ സംഘടന പിന്തുടർന്നുവന്നിരുന്ന രീതി. ക്രമം അനുസരിച്ച് അടുത്ത ഗ്രീക്ക് പദം 'നൂ' ആയിരുന്നു. എന്നാൽ, വെള്ളിയാഴ്ച ലോകാരോഗ്യ സംഘടനയുടെ പാനൽ യോഗം ചേർന്നതിന് ശേഷം പുതിയ വകഭേദം ആശങ്കയുളവാക്കുന്നതാണെന്നും അതിനെ 'ഒമിക്രോൺ' വകഭേദമെന്ന് നാമകരണം ചെയുന്നതായി പ്രഖ്യാപിക്കുന്നതായും അറിയിച്ചു. ഇതിന് പിന്നാലെ ലോകാരോഗ്യ സംഘടന ഗ്രീക്ക് അക്ഷരമാലയിലെ നു , സൈ എന്നീ രണ്ട് അക്ഷരങ്ങൾ ഒഴിവാക്കിയെന്ന ചോദ്യം സമൂഹമാധ്യമങ്ങളിൽ ഉയർന്നു.
ഹാർവാർഡ് മെഡിക്കൽ സ്‌കൂളിലെ പ്രൊഫസറായ എപ്പിഡെമിയോളജിസ്റ്റ് മാർട്ടിൻ കൾഡോർഫിന്റെ വിശദീകരണമാണ് ഇപ്പോൾ ട്വിറ്ററിൽ ശ്രദ്ധേയമാകുന്നത്. കൊറോണ വൈറസ് വകഭേദത്തെ സൈ വകഭേദം എന്ന് വിളിക്കേണ്ട സാഹചര്യം ഒഴിവാക്കാനാണ് ലോകാരോഗ്യ സംഘടന അക്ഷരമാല രണ്ടക്ഷരം ചാടി പുതിയ വകഭേദത്തിന് 'ഒമിക്രോൺ' എന്ന് പേര് നൽകിയിരിക്കുന്നതെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
മറുനാടന് മലയാളി ബ്യൂറോ