- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎസ്ആർടിസി ബസിൽ യാത്രാക്കാരിയുടെ മാല മോഷ്ടിച്ചു: തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ
തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ മോഷണം നടത്തിയ തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ. മധുര വാടിപ്പാടി കച്ചകെട്ടി ഗ്രാമത്തിൽ ഹരിണിയെയാണ് വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തത്. ബസിലെ യാത്രക്കാരിയുടെ മാലയാണ് ഹരിണി മോഷ്ടിച്ചത്. കോടതിയിൽ ഹാജരാക്കിയ ഹരിണിയെ റിമാൻഡ് ചെയ്തു.
കടയ്ക്കൽ സ്വദേശിയായ സ്ത്രീ ബസിൽ നിന്നും വട്ടപ്പാറ ഇറങ്ങാൻ ശ്രമിക്കുമ്പോൾ ഹരിണി മാല പൊട്ടിക്കുകയായിരുന്നു. മാല പൊട്ടിച്ചത് മനസിലാക്കിയ യാത്രക്കാരി ബഹളം വെയ്ക്കുകയും തുടർന്ന് ബസ് നിർത്തി ഹരിണിയെ പരിശോധിച്ചപ്പോൾ മാല കണ്ടെത്തുകയുമായിരുന്നു.
ഹരിണിയുടെ വസ്ത്രത്തിൽ നിന്നുമാണ് മാല ലഭിച്ചത്. സമീപ പ്രദേശങ്ങളിലും ഇത്തരത്തിൽ മോഷണ ശ്രമം നടന്നിട്ടുണ്ടോ എന്ന് സംശയമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ
Next Story