- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷിബു തളരില്ല; താങ്ങും തണലുമായി സോണിയ ഉണ്ട്: 12 വർഷം മുമ്പ് അപകടത്തിൽ ശരീരം തളർന്ന യൂത്ത് കോൺഗ്രസ് നേതാവിന് ഇനി സ്വപ്‌നങ്ങളെല്ലാം തിരികെ പിടിക്കണം
തൃശൂർ: ജീവിത്തതിന്റെ നല്ല നാൾ വഴിയിൽ വീണു പോയതാണ് ഷിബു ജോർജ് (44) എന്യൂത്ത് കോൺഗ്രസ് നേതാവ്. 12 വർഷമായി ശരീരം തളർന്ന് കിപ്പിലായ ഷിബുവിന് കൂട്ത്രിക്കുകയാണ് ആലുവ സ്വദേശിനി പുത്തൻപുര സോണിയ തങ്കച്ചൻ (37). കഴിഞ്ഞ ദിവസം ഇരുവരുടേയും രജിസ്റ്റർ വിവാഹം നടന്നു.
മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവും യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയുമായിരുന്ന ഷിബു 12 വർഷം മുൻപുണ്ടായ അപകടത്തെ തുടർന്നു ശരീരം തളർന്നു ജീവിതം വീൽ ചെയറിൽ ആവുകയായിരുന്നു. സ്വപ്‌നങ്ങളെല്ലാം തകർന്ന് ഇതോടെ ജീവിതം ഒറ്റയ്ക്കായി. എന്നാൽ ഷിബുവിനെ കുറിച്ച് അറിഞ്ഞ സോണിയ ഷിബുവിനെ വിവാഹം ചെയ്യാൻ തയ്യാറാവുകയായിരുന്നു.
2009 ജനുവരി 30ന് അടൂരിൽ നടന്ന യൂത്ത് കോൺഗ്രസ് ക്യാംപിൽ പങ്കെടുക്കവേ താമസിച്ചിരുന്ന ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്ന് കാൽ വഴുതി വീഴുകയായിരുന്നു. കിടപ്പിലായതോടെ സജീവ രാഷ്ട്രീയം വിട്ടു. കെഎസ്‌യു പ്രവർത്തകനായിരിക്കെ ക്രൈസ്റ്റ് കോളജ് യൂണിയനിൽ ജനറൽ സെക്രട്ടറിയും സെന്റ് തോമസ് കോളജിൽ ചെയർമാനുമായിരുന്നു.
ഷിബുവിന്റെ ഏകാന്തജീവിതത്തെപ്പറ്റി സഹപാഠിയായിരുന്ന അഭിഭാഷകൻ ആറ് മാസം മുൻപ് സമൂഹ മാധ്യമത്തിൽ കുറിപ്പ് പങ്കുവച്ചിരുന്നു. ഈ കുറിപ്പാണ് സോണിയയെ ഷിബുവിലേക്ക് അടുപ്പിച്ചത്. ബ്യൂട്ടീഷ്യനായ സോണിയ ഇതു കണ്ട് ഷിബുവിനെ വിളിച്ചു വിവാഹ സമ്മതമറിയിക്കുകയായിരുന്നു. അവസ്ഥ കണ്ടശേഷം മതി തീരുമാനമെന്നു ഷിബു പറഞ്ഞതോടെ സോണിയ വീട്ടിലെത്തുകയും തീരുമാനം ഉറപ്പിക്കുകയുമായിരുന്നു.
വീൽചെയറിലെ ജീവിതം മുന്നോട്ടു നയിക്കാൻ സോണിയയെത്തിയതോടെ ഷിബുവിന്റെ മോഹങ്ങൾക്ക് വീണ്ടും ചിറകുകൾ; കോടതിയിൽ പോകണം, രാഷ്ട്രീയത്തിൽ വീണ്ടും സജീവമാകണം.
മറുനാടന് മലയാളി ബ്യൂറോ