- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ - കാടാച്ചിറ സംസ്ഥാന പാതയിൽ ചാല വളവിൽ ചരക്കുലോറി നിയത്രണം വിട്ട് റോഡരികിലെ ഡ്രൈനേജിൽ താഴ്ന്നു. ചൊവ്വാഴ്‌ച്ച പുലർച്ചെയാണ് അപകടം.മംഗ്‌ളൂരിൽ. നിന്ന് കോയമ്പത്തൂരിലേക്ക് ചെമ്മൺ കയറ്റി പോവുകയായിരുന്ന 12 ടയറുള്ള TN 46, T 41 53 ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈനേജിന്റെ കലുങ്കിൽ തട്ടി നിന്നതിനാൽ വൻ അപകടം ഒഴിവായി. സംഭവത്തിൽ ആർക്കും പരിക്കില്ല.
വളവിൽ ലോറി അപകടത്തിൽപ്പെട്ടത് ഗതാഗത കുരുക്കിന് കാരണമായി '
മറ്റൊരു ലോറി എത്തിച്ച് മണ്ണുമന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് മാറ്റുന്ന പ്രവൃത്തി നടക്കുകയാണ്. ലോഡ് കാലിയാക്കിയ ശേഷം മാത്രമേ അപകടത്തിൽപ്പെട്ട ലോറി റോഡിൽ നിന്ന് മാറ്റാനാവുകയുള്ളൂ. അപകടവി രം അറിഞ്ഞ് എടക്കാട് പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു
Next Story