- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ കോർപേറേഷൻ കാര്യാലയത്തിലെ സീലിങ് അടർന്ന് വീണു; കൊച്ചി സർവകലാശാല ഉദ്യോഗസ്ഥന് പരുക്കേറ്റു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കണ്ണൂർ: കണ്ണൂർ കോർപറേഷൻ കാര്യാലയത്തിലെ സീലിങ് അടർന്നുവീണ് സന്ദർശകന് പരുക്കേറ്റു. ഏറണാകുളം സ്വദേശിക്കാണ് പരുക്കേറ്റത്. ഇദ്ദേഹത്തെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചൊവ്വാഴ്‌ച്ച ഉച്ചയോടെയാണ് അപകടമുണ്ടായത്.
കൗൺസിൽ ഹാളിന് മുൻപിലെ വരാന്തയിൽ ഇരിക്കുകയായിരുന്ന എറണാകുളം സ്വദേശി ഡോക്ടർ ആന്റണി ജെ കുട്ടഞ്ചേരിക്കാണ് പരുക്കേറ്റത്. ഈ സമയം അവിടെയുണ്ടായിരുന്ന കൗൺസിലർമാരായ സിയാദ് തങ്ങൾ, കെ.പി റാഷിദ് എന്നിവർ അദ്ദേഹത്തെ കണ്ണുർ ശ്രീ ചന്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കണ്ണൂർ കോർപറേഷനിൽ നടപ്പിലാക്കുന്ന വെയ്സ്റ്റ് മാനേജ്‌മെന്റ് സംവിധാനത്തെ കുറിച്ച് പഠിക്കുന്നതിനായി കൊച്ചി സർവകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥനായ ഡോക്ടർ ആന്റണിയും സുഹൃത്ത് ഷനോജും ചൊവ്വാഴ്‌ച്ച ഉച്ചയ്ക്കുശേഷമാണ് കണ്ണുർ കോർപറേഷൻ മേയറും മറ്റുള്ളവരുമായി കൂടിയാലോചന നടത്തുന്നതിനായി എത്തിയത്. ഇതിനായി കൗൺസിൽ ഹാളിന് പുറത്തുള്ള സന്ദർശക മുറിയിൽ കാത്തുനിൽക്കുമ്പോഴാണ് അപകടം. സിലിങ്ങിന്റെ കോൺക്രീറ്റ് പാളികൾ അടർന്നുവീണ് തലയിലാണ് പരുക്കേറ്റത്.


