അബുദാബി: യുഎഇയിൽ ചൊവ്വാഴ്ച 65 പേർക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 77 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ്  ബാധിച്ച് രാജ്യത്ത് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു.

പുതിയതായി നടത്തിയ 323,406 പരിശോധനകളിൽ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ 10.1 കോടിയിലേറെ പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം ആകെ 742,041 പേർക്ക് യുഎഇയിൽ കോവിഡ്  വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 736,939 പേർ ഇതിനോടകം തന്നെ രോഗമുക്തരായി. 2,147 പേരാണ് രാജ്യത്ത് ആകെ കോവിഡ്  ബാധിച്ച് മരണപ്പെട്ടത്. നിലവിൽ രാജ്യത്ത് 2,995 കോവിഡ്  രോഗികളാണ് ചികിത്സയിലുള്ളത്.